റോ​ഡി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ക​ല്ലും മ​ണ​ലും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Saturday, April 17, 2021 10:45 PM IST
ചെ​റു​തോ​ണി: വേ​ന​ൽ​മ​ഴ​യി​ൽ റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ ക​ല്ലും മ​ണ​ലും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ഭീ​ഷ ണി​യാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ​യി​ൽ ആ​ല​പ്പു​ഴ - മ​ധു​ര സം​സ്ഥാ​ന പാ​ത ക​ട​ന്നു​പോ​കു​ന്ന ക​ഞ്ഞി​ക്കു​ഴി ടൗ​ണി​ലെ റോ​ഡി​ലാ​ണ് മ​ണ്ണും ക​ല്ലും നി​റ​ഞ്ഞ് വാ​ഹ​ന - കാ​ൽ​ന​ട​യാ​ത്രി​ക​രും വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​പ്പോ​ൾ ക​ല്ലു​തെ​റി​ച്ച് ക​ട​ത്തി​ണ്ണ​യി​ൽ നി​ന്ന മ​ധ്യ​വ​യ​സ്ക​ന് പ​രി​ക്കേ​റ്റി​രു​ന്നു.റോ​ഡി​ന്‍റെ ഓ​ട​ക​ൾ അ​ട​ഞ്ഞു​പോ​യ​തും റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യു​ള്ള നി​ർ​മാ​ണ​വു​മാ​ണ് ദു​ര​വ​സ്ഥ​യ്ക്കു കാ​ര​ണം. ചെ​റി​യ മ​ഴ പെ​യ്താ​ൽ​പോ​ലും ഓ​ട നി​റ​ഞ്ഞ് വെ​ള്ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണ്.