കു​മ​ളി ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ അ​ഞ്ച് സ​മ​ർ​പ്പി​ത​രു​ടെ വ്ര​ത​വാ​ഗ്ദാ​ന സുവർണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Saturday, April 17, 2021 10:45 PM IST
കു​മ​ളി: കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ അ​ഞ്ചു സ​മ​ർ​പ്പി​ത​രു​ടെ വ്ര​ത​വാ​ഗ്ദാ​ന​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. ഇ​ട​വ​കാം​ഗ​മാ​യ ക​രു​വേ​ലി​ക്ക​ൽ സി​സ്റ്റ​ർ ക്രി​സ്റ്റീ​ന​യു​ടെ വ്ര​ത​വാ​ഗ്ദാ​ന​വും ന​ട​ന്നു. ആ​രാ​ധ​നാ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​യാ​ണ് സി​സ്റ്റ​ർ ക്രി​സ്റ്റീ​ന വ്ര​ത​വാ​ഗ്ദാ​നം ചെ​യ്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

ഡോ​ട്ടേ​ഴ്സ് ഓ​ഫ് ല​വ്ക്കാ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ഫ്ളാ​വി​യ പു​ളി​ക്ക​ൽ, ജൂ​ഡി​റ്റ് പ്ലാ​വു​വ​ച്ച​തി​ൽ, ബ​ർ​ണാ​ർ​ഡാ വാ​ണി​യേ​ട​ത്ത്, എ​മി​ലി​യ ത​റ​പ്പേ​ൽ, ജോ​ക്കി​ന പു​ത്തൂ​ർ എ​ന്നി​വ​രു​ടെ വ്ര​ത​വാ​ഗ്ദാ​ന ജൂ​ബി​ലി​യാ​ണ് ന​ട​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​മൂ​ലം ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ച​ട​ങ്ങി​നെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, അ​സി. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ക​ണി​യാം​ന​ട​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ എ​ട്ടു വൈ​ദി​ക​രും 40 സ​ന്യാ​സി​നി​ക​ളും ഇ​പ്പോ​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്നു​ണ്ട്.