ബാ​റി​ൽ ക​ത്തി​ക്കു​ത്ത്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, April 17, 2021 10:44 PM IST
മു​ട്ടം: മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്തെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യ​വ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു. മു​ട്ടം വ​ള്ളി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ, സി​റി​ൾ എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച മേ​ലു​കാ​വ് എ​രു​മാ​പ്ര പാ​റ​ശേ​രി​ൽ സാ​ജ​ൻ(43), ഇ​ട​മ​റ്റം പൂ​വ​ര​ണി​ക്ക​ര​യി​ൽ കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ ജി​ജോ (35) എ​ന്നി​വ​രെ മു​ട്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30-നാ​യി​രു​ന്നു സം​ഭ​വം. കൊ​ല​ക്കേ​സി​ൽ പ​രോ​ളി​ൽ ഇ​റ​ങ്ങി​യ​വ​രാ​ണ് പ്ര​തി​ക​ൾ.മു​ട്ടം കോ​ട​തി​യി​ൽ കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​ന് വേ​ണ്ടി​യാ​ണ് പ്ര​തി​ക​ളും മ​റ്റു മൂ​ന്നു​പേ​രും എ​ത്തി​യ​ത്. കോ​ട​തി​യി​ൽ​നി​ന്ന് ഇ​വ​ർ പി​ന്നീ​ട് ബാ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് രാ​ത്രി സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് മു​ട്ടം സി​ഐ വി.​ശി​വ​കു​മാ​ർ, എ​സ്ഐ മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കു​ത്തേ​റ്റ​വ​രെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് ബാ​റി​ന്‍റെ പ​രി​സ​ര​ത്തെ കു​റ്റി​കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന സാ​ജ​നേ​യും മു​ട്ടം ടെ​ല​ഫോ​ണ്‍ ഏ​ക്സേ​ഞ്ചി​ന് സ​മീ​പ​ത്തു​നി​ന്ന് ജി​ജോ​യെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു​ചെ​യ്തു.