ക​ന​ത്ത മ​ഴ​യും കാ​റ്റും; രാ​ജാ​ക്കാ​ട്ടും അടിമാലിയിലും വ്യാ​പ​ക നാ​ശം
Friday, April 16, 2021 10:03 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ​യും ക​ന​ത്ത മ​ഴ പെ​യ്തു. ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പ​ക​ൽ വ​ൻ​മ​രം വീ​ണ് ത​ക​ർ​ന്ന വീ​ടി​നു മു​ക​ളി​ലേ​ക്ക് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മ​റ്റൊ​രു മ​രം​കൂ​ടി ഒ​ടി​ഞ്ഞു​വീ​ണു. രാ​ജാ​ക്കാ​ട് ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​ടി​വാ​രം മ​ച്ചാ​നി​ക്ക​ൽ ജേ​ക്ക​ബി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് വീ​ണ്ടും മ​രം വീ​ണ​ത്. ഐ​എ​ൻ​ടി​യു​സി (ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ) രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ക​ന്യാ​ക്കു​ഴി, സെ​ക്ര​ട്ട​റി അ​ജി കാ​ട്ടു​മ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ പ്ലാ​വ് ഉ​ച്ച​യോ​ടെ വെ​ട്ടി​മാ​റ്റി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് മ​റ്റൊ​രു പ്ലാ​വ് ഒ​ടി​ഞ്ഞ് വീ​ടി​നു​മു​ക​ളി​ൽ വീ​ണ​ത്.

അ​ടു​ക്ക​ള പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഈ​സ​മ​യം കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ജ​ല​സം​ഭ​ര​ണ ടാ​ങ്കും ത​ക​ർ​ന്നു. മ​രം പി​ന്നീ​ട് നാ​ട്ടു​കാ​ർ​ചേ​ർ​ന്ന് മു​റി​ച്ചു​നീ​ക്കി.

രാ​ജാ​ക്കാ​ട് അ​ടി​വാ​ര​ത്ത് കു​ഴി​മ​റ്റ​ത്തി​ൽ ജ​യ​ദേ​വ​ന്‍റെ പ​റ​ന്പി​ലെ ചൗ​ക്ക​മ​രം വീ​ണ് വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​ഞ്ഞു ക​ന്പി​ക​ളും കേ​ബി​ളു​ക​ളും പൊ​ട്ടി റോ​ഡി​ൽ​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പൊ​ൻ​മു​ടി ഇ​ട​വ​ര​ന്പേ​ൽ തോ​മ​സി​ന്‍റെ കാ​റി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ചു. രാ​ജാ​ക്കാ​ട് പോ​ലീ​സും വൈ​ദ്യു​ത വ​കു​പ്പ് ജീ​വ​ന​ക്കാ​രും അ​യ​ൽ​വാ​സി​ക​ളും​ചേ​ർ​ന്ന് ചേ​ർ​ന്ന് മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

കാ​റ്റ​ടി​ച്ചും ആ​ലി​പ്പ​ഴം വീ​ണും രാ​ജാ​ക്കാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഏ​ത്ത​വാ​ഴ, ക​പ്പ, ഏ​ലം തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി ന​ശി​ച്ചു. ആ​ലി​പ്പ​ഴം​വീ​ണ് ക​പ്പ​യു​ടെ ഇ​ല​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ചു. മ​രം​വീ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.

അ​ടി​മാ​ലി: വേ​ന​ൽ മ​ഴ​യി​ലും മി​ന്ന​ലി​ലും അ​ടി​മാ​ലി മേ​ഖ​ല​യി​ലും നാ​ശം. മു​റ്റ​മി​ടി​ഞ്ഞ് അ​ടി​മാ​ലി മൂ​കാം​ബി​ക ന​ഗ​റി​ൽ താ​മ​സ​ക്കാ​രി​യാ​യ കൊ​റ്റാ​ഞ്ചേ​രി​ൽ രാ​ജേ​ശ്വ​രി​യു​ടെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. മു​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ൽ​ക്കെ​ട്ടി​ടി​ഞ്ഞ് താ​ഴേ​ക്ക് പ​തി​ച്ചു. വീ​ടി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന​വി​ധം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. വീ​ടി​ന്‍റെ ഭി​ത്തി​ക്ക് നേ​രി​യ വി​ള്ള​ൽ സം​ഭ​വി​ച്ച​താ​യും വേ​ന​ൽ​മ​ഴ തു​ട​ർ​ന്നാ​ൽ ക​ൽ​ക്കെ​ട്ടി​ന്‍റെ ശേ​ഷി​ക്കു​ന്ന ഭാ​ഗം​കൂ​ടി ഇ​ടി​ഞ്ഞ് വീ​ട് കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും രാ​ജേ​ശ്വ​രി​യു​ടെ മ​ക​ൻ വി​ഷ്ണു പ​റ​ഞ്ഞു.

അ​ടി​മാ​ലി കൈ​ത​ച്ചാ​ലി​ൽ താ​മ​സി​ക്കു​ന്ന മം​ഗ​ലാ​മ​ഠ​ത്തി​ൽ മോ​ളി ചാ​ണ്ടി​യു​ടെ വീ​ടി​ന് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വീ​ടി​ന്‍റെ വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. വീ​ടി​നോ​ടു​ചേ​ർ​ന്ന തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന 250 കി​ലോ​യോ​ളം തൂ​ക്കം​വ​രു​ന്ന മൂ​രി​ക്കി​ടാ​വ് ഇ​ടി​മി​ന്ന​ലേ​റ്റ് ച​ത്ത​താ​യി മോ​ളി പ​റ​ഞ്ഞു. മ​ണ്‍​ക​ട്ട​കൊ​ണ്ട് നി​ർ​മി​ച്ച വീ​ട്ടി​ൽ അ​പ​ക​ട​സ​മ​യ​ത്ത് മോ​ളി മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും മോ​ളി മി​ന്ന​ലി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ടു.