കാ​റ്റും മ​ഴ​യും വൈ​ദ്യു​തി മു​ട​ക്ക​വും, ദുഃസ​ഹ​മാ​യി ജ​ന ജീ​വി​തം
Friday, April 16, 2021 10:00 PM IST
തൊ​ടു​പു​ഴ: ​വേ​ന​ൽ മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യു​ടെ പ​ല മേ​ഖ​ല​ക​ളി​ലും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി. ശ​ക്ത​മാ​യ ഇ​ടി​യും മി​ന്ന​ലി​നൊ​പ്പ​മാ​ണ് വേ​ന​ൽ​മ​ഴ​യെ​ത്തു​ന്ന​ത്.
ഇ​തി​നി​ടെ മ​ഴ​യും കാ​റ്റും മൂ​ലം പ​തി​വാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തും തി​രി​ച്ച​ടി​യാ​യി മാ​റു​ന്നു​ണ്ട്. വൈ​ദ്യു​തി ആ​വ​ശ്യ​മാ​യി വ​രു​ന്ന ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​തു മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്.
ജി​ല്ല​യി​ൽ പ​ല മേ​ഖ​ല​യി​ലും ഉ​ച്ച​യ്ക്കു ശേ​ഷം ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ പെ​യ്യു​ന്നു​ണ്ട്. ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യാ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ഭീ​തി​യി​ലു​മാ​ണ്. ഇ​ടി​മി​ന്ന​ലി​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ ഇ​ല​ക്ടോ​ണി​ക്സ് ഉ​ത്പ്പ​ന്ന​ങ്ങ​ൾ ന​ശി​ച്ചി​ട്ടു​ണ്ട്. ക​ന്പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ടി​മി​ന്ന​ലി​ൽ ന​ശി​ച്ച​ത് കോ​വി​ഡ് മൂ​ലം വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന പ​ല​ർ​ക്കും തി​രി​ച്ച​ടി​യാ​യി. ഇ​തി​നു പു​റ​മെ പ​തി​വാ​യു​ണ്ടാ​കു​ന്ന വൈ​ദ്യു​തി മു​ട​ക്ക​വും ഇ​ത്ത​ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
ഇ​ടി​മി​ന്ന​ലി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങു​ന്പോ​ൾ കെഎസ്ഇ​ബി അ​ധി​കൃ​ത​ർ വൈ​ദ്യു​തി ബ​ന്ധം വി​ശ്ചേദി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ കാ​റ്റി​ലും മ​ഴ​യി​ലും പോ​സ്റ്റു​ക​ൾ മ​റി​ഞ്ഞു വീ​ണും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി വീ​ണും വൈ​ദ്യു​തി മു​ട​ങ്ങു​ന്നു​ണ്ട്. ഇ​തി​നു പു​റ​മെ പ​തി​വാ​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ലും വൈ​ദ്യു​തി മു​ട​ങ്ങു​ന്നു​ണ്ട്. ദി​വ​സ​വു​മു​ണ്ടാ​കു​ന്ന വൈ​ദ്യു​തി മു​ട​ക്കം മൂ​ലം സ്റ്റു​ഡി​യോ, കോ​ൾ​ഡ് സ്റ്റോ​റേ​ജ്, അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ, ക​ന്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത സ്ഥാ​പ​ന​ങ്ങ​ൾ, ബേ​ക്ക​റി​ക​ൾ തു​ട​ങ്ങി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ട്.
കോ​വി​ഡ് മൂ​ലം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് കാ​റ്റും മ​ഴ​യും വൈ​ദ്യു​തി മു​ട​ക്ക​വും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്.