വാ​ക്സി​നേ​ഷ​ൻ ര​ണ്ടാം​ഘ​ട്ടം ത​ട​സ​പ്പെ​ട്ടു
Thursday, April 15, 2021 10:20 PM IST
ക​ട്ട​പ്പ​ന: ക്ര​ഷ് ദ ​ക​ർ​വ് ക​ർ​മ​പ​ദ്ധ​തി​യി​ലൂ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ക്ക​മി​ട്ട മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളി​ൽ മ​തി​യാ​യ വാ​ക്സി​ൻ എ​ത്താ​ത്ത​ത് തി​രി​ച്ച​ടി​യാ​കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ര​ണ്ടാം​ഘ​ട്ട വാ​ക്സി​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ല​ഭ്യ​ത​ക്കു​റ​വ് നേ​രി​ടു​ന്ന​ത്.കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ ര​ണ്ടാം ത​രം​ഗം കേ​ര​ള​ത്തി​ൽ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ക്ര​ഷ് ദി ​ക​ർ​വ് ക​ർ​മ​പ​ദ്ധ​തി​യു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. എ​ന്നാ​ൽ വാ​ക്സി​നു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വാ​ണ് ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. കോ​വി ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും സ്റ്റോ​ക്ക് ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ര​ണ്ടാം ഡോ​സ് കു​ത്തി​വ​യ്പ് പ​ല​യി​ട​ങ്ങ​ളി​ലും ത​ട​സ​പ്പെ​ട്ടു.
തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും ഉ​ൾ​പ്പെ​ടെ അ​ഞ്ചു ജി​ല്ല​ക​ളി​ൽ കോ​വീ​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും തീ​ർ​ന്നു. എ​റ​ണാ​കു​ള​ത്തെ മേ​ഖ​ല സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലും കോ​വീ​ഷീ​ൽ​ഡ് സ്റ്റോ​ക്കി​ല്ല. ര​ണ്ടു​ല​ക്ഷം കോ​വാ​ക്സി​ൻ ക​ഴി​ഞ്ഞ​ദി​വ​സം സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വാ​ക്സി​ന്‍റെ തു​ട​ർ​ല​ഭ്യ​ത സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ഇ​ല്ലാ​ത്ത​തും ആ​രോ​ഗ്യ വ​കു​പ്പി​നെ കു​ഴ​യ്ക്കു​ന്നു​ണ്ട്. 20-നു​ശേ​ഷം കോ​വി​ഷീ​ൽ​ഡ് എ​ത്തു​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​തീ​ക്ഷ. കോ​വി ഷീ​ൽ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട കു​ത്തി​വ​യ്പ് എ​ടു​ക്കു​വാ​ൻ വ​ന്ന പ​ല​രും ഇ​ന്ന​ലെ മ​ട​ങ്ങി​പ്പോ​യി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സ​മാ​ന അ​വ​സ്ഥ​യാ​ണ് നേ​രി​ടു​ന്ന​ത്. വാ​ക്സി​ൻ എ​ത്തി ജി​ല്ല​ക​ളി​ലേ​ക്ക് കൈ​മാ​റി​യാ​ൽ മാ​ത്ര​മേ പ​ല​യി​ട​ങ്ങ​ളി​ലും മെ​ഗാ ക്യാ​ന്പു​ക​ൾ പു​നഃ​രാ​രം​ഭി​ക്കു​വാ​ൻ ക​ഴി​യൂ.
നെ​ടു​ങ്ക​ണ്ടം: പ​ട്ടം​കോ​ള​നി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വാ​ക്സി​ൻ ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. സം​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ നേ​രി​ടു​ന്ന വാ​ക്സി​ൻ ക്ഷാ​മ​മാ​ണ് ഇ​വി​ടെ​യും ബാ​ധി​ച്ച​ത്.
മു​ണ്ടി​യെ​രു​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 18 ജീ​വ​ന​ക്കാ​രെ​യാ​ണ് ഇ​തി​നാ​യി നി​യ​മി​ച്ചി​രു​ന്ന​ത്. 10 ദി​വ​സം​കൊ​ണ്ട് 1,773 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി. ഇ​ന്ന​ലെ 140 പേ​ർ​ക്ക് ന​ൽ​കി​യ​തോ​ടെ​യാ​ണ് വാ​ക്സി​ൻ തീ​ർ​ന്ന​ത്.
പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നി​ല​വി​ൽ ആ​ദ്യ​ഡോ​സ് ന​ൽ​കി​യ​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​നു​ള്ള വാ​ക്സി​ൻ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് നി​ല​വി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. കു​ത്തി​വ​യ്പി​നു​ശേ​ഷം അ​ര​മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണം ന​ട​ത്തി ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് ആ​ളു​ക​ളെ മ​ട​ക്കി​യ​യ​യ്ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന​വ​ർ ത​യാ​റാ​കാ​ത്ത​ത് ജീ​വ​ന​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് മി​ക്ക കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ളു​ക​ളെ​ത്തു​ന്ന​ത്.

വ​ണ്ടി​പ്പെ​രി​യാ​ർ: കോ​വി​ഡ് വാ​ക്സി​ൻ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന​ത​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഡോ​ണ്‍​ബോ​സ്കോ അ​റി​യി​ച്ചു.