റാ​ങ്ക് ജേ​താ​വി​നെ ആ​ദ​രി​ച്ചു
Thursday, April 15, 2021 10:18 PM IST
കു​മ​ളി: എം​എ​സ് സി ​ആ​ക്ചു​റി​യ​ൽ സ​യ​ൻ​സി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ കു​മ​ളി സ്വ​ദേ​ശി ആ​നി സ്റ്റീ​ഫ​നെ കു​മ​ളി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. കു​മ​ളി കു​രി​ശു​ങ്ക​ൽ സ്റ്റീ​ഫ​ൻ സേ​വ്യ​ർ - സാ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​നി. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. കു​മ​ളി പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. സി​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഷാ​ജി​മോ​ൻ മൊ​മ​ന്േ‍​റാ ന​ൽ​കി ആ​നി സ്റ്റീ​ഫ​നെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്‍​സി മാ​ത്യു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സെ​ൻ​കു​മാ​ർ, വി.​കെ. ബാ​ബു​കു​ട്ടി, റോ​ബി​ൻ കാ​ര​യ്ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പേ​വി​ഷ​ബാ​ധ​യേ​റ്റ് പ​ശു ച​ത്തു

ക​ട്ട​പ്പ​ന: പേ ​വി​ഷ​ബാ​ധ​യേ​റ്റ് പ​ശു ച​ത്തു. കു​ന്ത​ളം​പാ​റ കൊ​ല്ല​പ്പി​ള്ളി​ൽ ദി​വാ​ക​ര​ന്‍റെ പ​ശു​കി​ടാ​വാ​ണ് ച​ത്ത​ത്. ഈ ​മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ ബാ​ധ​യേ​റ്റാ​ണ് കി​ടാ​രി ച​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പേ​വി​ഷ ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ പ​ശു​ക്കി​ടാ​വ് ച​ത്തു.
മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് മേ​യാ​ൻ വി​ട്ടി​രു​ന്ന പ​ശു​വി​നെ തി​രി​കെ​യെ​ത്തി​ച്ച​പ്പോ​ൾ മു​ഖ​ത്ത് മു​റി​വ് ക​ണ്ടി​രു​ന്ന​താ​യി ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.
ഒ​രു​വ​ർ​ഷം മു​ൻ​പ് സ​മാ​ന രീ​തി​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​റ​വ​പ്പ​ശു ച​ത്തി​രു​ന്നു. അ​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലും ന​ഗ​ര​സ​ഭ​യി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും തു​ക​യൊ​ന്നും ല​ഭി​ച്ചി​ല്ല.