മം​ഗ​ളാ​ദേ​വി ചി​ത്ര​പൗ​ർ​ണ​മി ഉ​ത്സ​വം ന​ട​ത്തി​ല്ല
Thursday, April 15, 2021 10:18 PM IST
കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മം​ഗ​ളാ​ദേ​വി ചി​ത്ര​പൗ​ർ​ണ​മി ഉ​ത്സ​വം ഇ​ത്ത​വ​ണ​യും ന​ട​ത്തി​ല്ല. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ യോ​ഗ​ത്തി​ന് ശേ​ഷം ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​ൻ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
തേ​നി ക​ള​ക‌്‌ട​റു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. ഈ ​മാ​സം 27നാ​ണ് ഉ​ത്സ​വം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. പെ​രി​യാ​ർ വ​ന്യ​ജീ​വി സാ​ങ്കേ​ത​ത്തി​നു​ള്ളി​ലെ മ​ല​മു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ക്ഷേ​ത്ര​മാ​ണ് മം​ഗ​ളാ​ദേ​വി ക്ഷേ​ത്രം.
വ​ർ​ഷ​ത്തി​ൽ ഒ​രു ദി​വ​സം ഇ​രു സം​സ്ഥാ​ന​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് ഉ​ത്സ​വം ന​ട​ത്തി വ​ന്നി​രു​ന്ന​ത്.