ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​വി​ഡി​ന്‍റെ പി​ടി​യി​ൽ
Tuesday, April 13, 2021 9:55 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​വി​ഡി​ന്‍റെ പി​ടി​യി​ലാ​യി. ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 12 പോ​ലീ​സു​കാ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.
മൂ​ന്നു​ദി​വ​സം മു​ന്പാ​ണ് ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു​പേ​ർ​ക്ക് പ​നി​യും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടു​തു​ട​ങ്ങി​യ​ത്. ഇ​വ​രു​ൾ​പ്പെ​ടെ ആ​റു പോ​ലീ​സു​കാ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി. ആ​റു​പേ​ർ​ക്കും പോ​സി​റ്റീ​വാ​യ​തോ​ടെ മ​റ്റു പോ​ലീ​സു​കാ​രും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​രു​ടെ​യും ഫ​ലം പോ​സി​റ്റീ​വാ​ണ്. ബാ​ക്കി​യു​ള്ള​വ​രു​ടെ​കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി​ക്ക​ഴി​യു​ന്പോ​ൾ സ്റ്റേ​ഷ​ൻ അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ല്ലാ​തി​രു​ന്ന​വ​ർ​ക്കാ​ണ് ആ​ദ്യം രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ആ​രി​ലെ​ങ്കി​ലും​നി​ന്നാ​കാം രോ​ഗം പോ​ലീ​സു​കാ​ർ​ക്ക് ബാ​ധി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. കോ​വി​ഡ് വ്യാ​പ​നം​മൂ​ലം ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ 13, 14, 17 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും അ​ട​യ്ക്കു​ക​യും ചെ​യ്തു.