വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന
Tuesday, April 13, 2021 9:54 PM IST
ക​ട്ട​പ്പ​ന: കൊ​ച്ചു​തോ​വാ​ള​യി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്ന് പോ​ലീ​സ്. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ് പോ​ലീ​സ് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. എ​ന്നാ​ൽ തെ​ളി​വു​ക​ളു​ടെ അ​ഭാ​വം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നു ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ​യും പ​ത്തോ​ളം പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ കേ​സി​ൽ 50-ഓ​ളം പേ​രു​ടെ മൊ​ഴി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി​യി​ൽ​നി​ന്നാ​ണ് പ്ര​തി​യെ സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ച്ച​ത്. പ്ര​തി​യി​ലേ​ക്ക് എ​ത്താ​ൻ നേ​രി​ട്ടു​ള്ള തെ​ളി​വു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​താ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ കു​ഴ​യ്ക്കു​ന്ന​ത്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളെ ചോ​ദ്യം​ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കാ​നാ​ണ് പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്ന​ത്.
കൊ​ച്ചു​തോ​വാ​ള എ​സ്എ​ൻ ജം​ഗ്ഷ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ(63)​യെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ഭ​ർ​ത്താ​വ് ജോ​ർ​ജ് മു​ക​ളി​ലെ നി​ല​യി​ൽ​നി​ന്നും താ​ഴ​ത്തെ നി​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ചി​ന്ന​മ്മ​യെ ച​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. മു​ഖ​ത്ത് ചോ​ര​പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ചി​ന്ന​മ്മ​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ചി​ന്ന​മ്മ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ചി​ന്ന​മ്മ​യും ജോ​ർ​ജും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​ർ, എ​സ്എ​ച്ച്ഒ ബി. ​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.