പെ​ട്രോ​ൾ പ​ന്പി​നു​മു​ന്നി​ൽ ഒ​റ്റ​യാ​ൾ സ​മ​രം
Tuesday, April 13, 2021 9:54 PM IST
ചെ​റു​തോ​ണി: സ​മ​യ​ത്ത് പെ​ട്രോ​ൾ പ​ന്പ് തു​റ​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ചെ​റു​തോ​ണി പെ​ട്രോ​ൾ പ​ന്പി​നു​മു​ന്നി​ൽ വ്യാ​പാ​രി​യു​ടെ ഒ​റ്റ​യാ​ൾ സ​മ​രം. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​റു​തോ​ണി യൂ​ണി​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് വി​നു പി. ​തോ​മ​സാ​ണ് പ്ല​ക്കാ​ർ​ഡു​മാ​യി സ​മ​രം ന​ട​ത്തി​യ​ത്. രാ​വി​ലെ 7.30 ആ​യി​ട്ടും പ​ന്പ് തു​റ​ക്കു​ന്നി​ല്ലെ​ന്നും രാ​ത്രി 7.30 ആ​കു​ന്പോ​വേ അ​ട​യ്ക്കു​ക​യാ​ണെ​ന്നു​മാ​ണ് ആ​രോ​പ​ണം.
ഇ​വി​ടെ വി​ശ്വ​സി​ച്ച് ഇ​ന്ധ​ന​മ​ടി​ക്കാ​നെ​ത്താ​നാ​കി​ല്ല. മി​ക്ക​ദി​വ​സ​വും ഇ​ന്ധ​നം കാ​ണാ​റി​ല്ല. പെ​ട്രോ​ൾ പ​ന്പി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട യാ​തൊ​രു സം​വി​ധാ​ന​വും ഇ​വി​ടെ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു.

നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോറി​ക്ഷ
ഡാം ​സൈ​റ്റി​ലേ​ക്കു മ​റി​ഞ്ഞു

ക​ട്ട​പ്പ​ന: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ര​ട്ട​യാ​ർ ഡാം ​സൈ​റ്റി​ലേ​ക്കു മ​റി​ഞ്ഞു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ര​ട്ട​യാ​റ്റി​ൽ​നി​ന്ന് ശാ​ന്തി​ഗ്രാം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ശാ​ന്തി​ഗ്രാം പാ​ലം ക​ട​ന്ന​ശേ​ഷ​മു​ള്ള വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.