ഡി​ജെ പാ​ർ​ട്ടി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം
Tuesday, April 13, 2021 9:54 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി കാം​കോ ജം​ഗ്ഷ​നി​ലെ ഡി​ജെ പാ​ർ​ട്ടി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വാ​വി​ന് ക്രൂ​ര മ​ർ​ദ​നം. ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. അ​ടി​മാ​ലി കു​ന്ന​പ്പി​ള​ളി​ൽ ഏ​ലി​യാ​സ് (42) നാ​ണ് സം​ഘ​ടി​ത ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കോ​ണ്‍​ഗ്ര​സ് -ഐ ​അ​ടി​മാ​ലി ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​കൂ​ടി​യാ​ണ് ഏ​ലി​യാ​സ്.
ഡി​ജെ പാ​ർ​ട്ടി ന​ട​ത്തി​പ്പു​കാ​ര​നാ​യ പു​ന്ന​ത്താ​ന​ത്ത് അ​പ്പ​ച്ച​ൻ (തോ​മ​സ്, 50), മ​ക​ൻ ചാ​ൾ​സ് (28) എ​ന്നി​വ​രെ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. സാ​ര​മാ​യി പ​രി​ക്കേ​റ്റ എ​ലി​യാ​സി​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​ലി​യാ​സി​ന്‍റെ കാ​ലി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30-നാ​ണ് സം​ഭ​വം. അ​നു​വ​ദ​നീ​യ​മാ​യ​തി​നേ​ക്കാ​ൾ ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദ ഉ​പ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ​താ​ണ് ഉ​ട​മ​യെ പ്ര​കോ​പി​ച്ച​ത്.
ഇ​തി​നി​ടെ പ​രാ​തി​കാ​രു​ടെ വി​വ​രം പോ​ലീ​സ് ചോ​ർ​ത്തി ന​ൽ​കി​യെ​ന്നു പ​റ​യു​ന്നു. ഇ​തോ​ടെ ന​ട​ത്തി​പ്പു​കാ​ർ ഏ​ലി​യാ​സി​നെ വി​ളി​ച്ചു​വ​രു​ത്തി വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
അ​ടി​മാ​ലി അ​ന്പ​ല​പ​ടി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ന്ന​ത്താ​ന​ത്ത് അ​ഗ്രി​ക​ൾ​ച്ച​റ​ൽ നേ​ഴ്സ​റി​യോ​ട​നു​ബ​ന്ധി​ച്ച് ഡി​ജെ ഹാ​ളി​നെ​തി​രെ പ​രീ​ക്ഷാ നാ​ളു​ക​ളി​ൽ ഉ​ച്ച​ത്തി​ലു​ള്ള ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കൊ​പ്പം​ചേ​ർ​ന്ന് ഏ​ലി​യാ​സ് പ​രാ​തി ന​ൽ​കി​യ​ത്. വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി ഗ്രൂ​പ്പു​ക​ൾ​ക്കാ​ണ് ഇ​വി​ടെ മ്യൂ​സി​ക്ക​ൽ ഡാ​ൻ​സി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. വ​ലി​യ സൗ​ണ്ട് സി​സ്റ്റം ഉ​പ​യോ​ഗി​ച്ചു​ള്ള ഡി​ജെ പാ​ർ​ട്ടി​ക​ൾ പ​ല​പ്പോ​ഴും സ​മീ​പ​വാ​സി​ക​ൾ​ക്ക് അ​ലോ​സ​ര​മു​ണ്ടാ​ക്കാ​റു​ണ്ട്.
സം​ഭ​വം ന​ട​ന്ന ഉ​ട​നെ അ​ടി​മാ​ലി പോ​ലീ​സി​ൽ വി​വ​ര​മ​റി​യെ​ച്ചെ​ങ്കി​ലും അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശൂ​ഷ​യ്ക്ക് പ്ര​വേ​ശി​പ്പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് പോ​ലി​സ് എ​ത്തി​യ​ത്. തു​ട​ർ​ന്ന് രാ​ത്രി​യി​ൽ​ത​ന്നെ പോ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.