ഞാ​യ​റാ​ഴ്ച പി​എ​സ് സി ​പ​രീ​ക്ഷ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Tuesday, April 13, 2021 9:54 PM IST
ചെ​റു​തോ​ണി: ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​രാ​ധ​ന ദി​ന​മാ​യ ഞാ​യ​റാ​ഴ്ച​ക​ളി​ൽ പി​എ​സ് സി ​പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ക്രൈ​സ്ത​വ സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.
മു​ന്പും ഇ​ത്ത​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ പി​എ​സ് സി ​പ​രീ​ക്ഷ ന​ട​ത്തി​യ​ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് മേ​ലി​ൽ ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ പ​രീ​ക്ഷ ന​ട​ത്തി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​ണ്.
ഓ​ശാ​ന ഞാ​യ​ർ, ദുഃ​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക​ളും സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക് ക​ർ​ശ​ന​മാ​യ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​രി​ന്പ​ൻ രൂ​പ​ത ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന് യോ​ഗ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക​ണ്ടം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യൂ​സ് ഐ​ക്ക​ര, ട്ര​ഷ​റ​ർ ബേ​ബി കൊ​ട​ക​ല്ലി​ൽ, സം​സ്ഥാ​ന​സ​മി​തി അം​ഗം ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, സെ​ക്ര​ട്ട​റി​മാ​രാ​യ സി​ജോ ഇ​ല​ന്തൂ​ർ, അ​ഡ്വ. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.