കോ​വി​ഡ് വ്യാ​പ​നം ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി
Tuesday, April 13, 2021 9:52 PM IST
തൊ​ടു​പു​ഴ: ​കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം ജി​ല്ല​യി​ലെ ടൂ​റി​സം​മേ​ഖ​ല​യ്ക്ക് വീ​ണ്ടും ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​ന്നു.​ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​ശ്ച​ല​മാ​യി കി​ട​ന്ന ടൂ​റി​സം മേ​ഖ​ല ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ പാ​തി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ളി​ടി​പോ​ലെ ര​ണ്ടാം​ത​രം​ഗം രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​ത്.​
ടൂ​റി​സം​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് നേ​രി​ട്ടും അ​ല്ലാ​തെ​യും ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. പ്ര​തീ​ക്ഷ​യു​ടെ മ​ഴ​വി​ല്ല് തെ​ളി​യു​ന്ന​ത് നോ​ക്കി​യി​രു​ന്ന ഇ​വ​രു​ടെ​യെ​ല്ലാം ജീ​വി​തം താ​ളം തെ​റ്റു​ക​യാ​ണ്.​ മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രു​ന്ന​തി​നു ശേ​ഷ​മാ​ണ് കോ​വി​ഡി​ന് അ​ല്പം ശ​മ​ന​മു​ണ്ടാ​കു​ക​യും ടൂ​റി​സം​മേ​ഖ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത​ത്. ഇ​തേത്തുട​ർ​ന്നാണ് ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും ബു​ക്കിം​ഗ് ആ​രം​ഭി​ക്കു​ക​യും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ സ​ഞ്ചാ​രി​ക​ൾ എ​ത്തി​തു​ട​ങ്ങു​ക​യും ചെ​യ്ത​ത്.
എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നനി​ര​ക്ക് വ​ർ​ധി​ക്കു​ക​യും ക​ഴി​ഞ്ഞ ദി​വ​സംമു​ത​ൽ സ​ർ​ക്കാ​ർ വീ​ണ്ടും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്ത​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ വ​റു​തി​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ലെ​യും റി​സോ​ർ​ട്ടു​ക​ളി​ലെ​യും ബു​ക്കിം​ഗു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ റ​ദ്ദു​ചെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ക്കു​മെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.​
ജി​ല്ല​യു​ടെ അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​വും തി​രി​ച്ച​ടി​യാ​കും.​ ഒ​ന്ന​ര​മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ കാ​ല​വ​ർ​ഷം എ​ത്തു​മെ​ന്ന​തി​നാ​ൽ ഇ​ക്കു​റി വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ ഉ​ണ​ർ​വു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. നി​ല​വി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ക​യും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ക​യും ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഇ​നി പ്ര​തീ​ക്ഷ​യ്ക്കു വ​ക​യു​ള്ളൂ.​
വ​ൻ​തു​ക വാ​ട​ക​യും വൈ​ദ്യു​തി ചാ​ർ​ജും മ​റ്റും ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പു ത​ന്നെ പ​രു​ങ്ങ​ലി​ലാ​കും.​
ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ​യും ടാ​ക്സി ഉ​ട​മ​ക​ളു​ടെ​യും ഗൈ​ഡു​ക​ളു​ടെ​യും മ​റ്റും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.​ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ഷെ​ഡ്ഡിൽ ക​യ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ് ടൂ​റി​സ്റ്റ് ബ​സു​ക​ൾ. ഇ​വ പു​റ​ത്തി​റ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് വീ​ണ്ടും​കാ​ര്യ​ങ്ങ​ളെ​ത്തി​ച്ചേ​രു​ന്ന​ത്.​
ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ർ​മി​ക്കു​ന്ന​തി​നു ബാ​ങ്കു​ക​ളി​ൽ നി​ന്നും മ​റ്റും വാ​യ്പ​യെ​ടു​ത്ത​വ​ർ തു​ക തി​രി​ച്ച​ട​യ്ക്കാ​നാ​കാ​തെ ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണെ​ന്ന​ത് പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.