എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, April 12, 2021 9:48 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ വി​വി​ധ സ​ബ് ആ​ർ​ടി​ഒ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ക്വാ​ഡു​ക​ൾ തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് സം​യു​ക്ത മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും 150-ഓ​ളം പേ​രി​ൽ നി​ന്നു പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
ഹെ​ൽ​മ​റ്റി​ല്ലാ​ത്ത യാ​ത്ര, ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്ക​ൽ, സൈ​ല​ൻ​സ​ർ ഓ​ൾ​ട്ട​റേ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്, ടാ​ക്സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ, ന​ന്പ​ർ പ്ലേ​റ്റു​ക​ൾ നി​യ​മ​പ്ര​കാ​രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ, ഓ​വ​ർ​ലോ​ഡ്, പൊ​ല്യൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, എ​യ​ർ ഹോ​ണ്‍ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.
കാ​ളി​യാ​റി​നു സ​മീ​പം മ​രം വീ​ണു ത​ട​സ​പ്പെ​ട്ട റോ​ഡ് ഗ​താ​ഗ​തം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​നഃസ്ഥാ​പി​ച്ചു. എം​വി​ഐ വി. ​അ​നി​ൽ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.​സം​യു​ക്ത മി​ന്ന​ൽ പ​രി​ശോ​ധ​ന​യ്ക്ക് ഇ​ടു​ക്കി ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ. ​ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​വി​ഐ​മാ​രാ​യ വി.​പി.​സ​ക്കീ​ർ, പി.​എ​സ്. മു​ജീ​ബ്, ബി​നോ​യ് ജോ​സ​ഫ്, എ​സ്. കി​ഷോ​ർ, എം.​മ​നോ​ജ്, എ​സ്.​വി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വ​രും​ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ൽ സം​യു​ക്ത മി​ന്ന​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.