മൂ​ന്നാ​ർ സ്പെ​ഷ​ൽ റ​വ​ന്യു ഓ​ഫീ​സ് അ​ജ്ഞാ​ത​ർ പൂ​ട്ടി
Monday, April 12, 2021 9:44 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ സ്പെ​ഷ​ൽ റ​വ​ന്യു ഓ​ഫീ​സ് അ​ജ്ഞാ​ത​ർ താ​ഴി​ട്ടു​പൂ​ട്ടി. സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും അ​ന​ധി​ക്യ​ത കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നും സ്ഥാ​പി​ച്ച കെ​ട്ടി​ട​മാ​ണ് അ​വ​ധി​ദി​വ​സ​ത്തി​ൽ അ​ജ്ഞാ​ത​ർ താ​ഴി​ട്ടു​പൂ​ട്ടി​യ​ത്.

2008-ൽ ​വ്യാ​ജ​പ​ട്ട​യ​ങ്ങ​ളു​ടെ മ​റ​വി​ൽ സ്ഥാ​പി​ച്ച കെ​ട്ടി​ട​വും സ​മീ​പ​ത്തെ അ​ന്പ​ത് സെ​ന്‍റ് ഭൂ​മി​യും റ​വ​ന്യു വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​താ​ണ്. 2014-ൽ ​മൂ​ന്നാ​റി​ൽ സ​ർ​ക്കാ​ർ ഭൂ​മി സം​ര​ക്ഷി​ക്കാ​ൻ ഭൂ​സം​ര​ക്ഷ​ണ സേ​ന​യെ നി​യോ​ഗി​ച്ച​തോ​ടെ കെ​ട്ടി​ടം സ​പെ​ഷ​ൽ ഓ​ഫീ​സാ​ക്കി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

മൂ​ന്നു​മാ​സം മു​ന്പ് ദേ​വി​കു​ള​ത്തെ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​റ്റി​യെ​ങ്കി​ലും ഫ​യ​ലു​ക​ൾ പ​ല​തും കെ​ട്ടി​ട​ത്തി​ൽ ത​ന്നെ​യാ​ണു​ള്ള​ത്. റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ കെ​ട്ടി​ത്തി​ൽ​ത​ന്നെ​യാ​ണ് താ​മ​സി​ക്കു​ന്ന​തും. ക​ഴി​ഞ്ഞ​ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​ദ്ദേ​ഹം നാ​ട്ടി​ൽ പോ​യ​പ്പോ​ഴാ​ണ് കെ​ട്ടി​ടം അ​ജ്ഞാ​ത​ർ താ​ഴി​ട്ടു​പൂ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഓ​ഫീ​സ് തു​റ​ക്കു​വാ​നെ​ത്തി​യ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പു​തി​യ താ​ഴി​ട്ട് പൂ​ട്ടി​യ​ത് ക​ണ്ട​ത്.

വി​വ​രം ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തോ​ടെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൂ​ട്ട് ത​ല്ലി​പ്പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫീ​സി​ന്‍റെ ബോ​ർ​ഡ് സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ട്ടി​ൽ വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലു​മാ​യി​രു​ന്നു. ഫ​ല​യ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​ത് പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മേ വ്യ​ക്ത​മാ​കൂ. മൂ​ന്നാ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.