റോ​ഡ് ഇടിഞ്ഞിട്ട് മൂന്നുവർഷം; പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
Sunday, April 11, 2021 10:30 PM IST
അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത 185-ൽ ​പ​നം​കു​ട്ടി പ​വ​ർ​ഹൗ​സി​നു സ​മീ​പം ഇ​ടി​ഞ്ഞ ഭാ​ഗം പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. 2018-ലെ ​പ്ര​ള​യ​ത്തി​ൽ പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞാ​ണ് പ​നം​കു​ട്ടി പ​വ​ർ​ഹൗ​സി​നു സ​മീ​പം റോ​ഡ് പ​കു​തി​യോ​ളം ഒ​ലി​ച്ചു​പോ​യ​ത്.
പാ​ത​യു​ടെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞു​പോ​യ​തോ​ടെ റോ​ഡി​ന്‍റെ വി​സ്താ​രം ന​ഷ്ട​പ്പെ​ട്ട​ത് ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​യാ​ണ്. വ​ള​വോ​ടു​കൂ​ടി​യ ഭാ​ഗ​ത്ത് വീ​തി കു​റ​വ് കൂ​ടി​യാ​യ​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ക​യാ​ണ്.
അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ​പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ല.