കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ഉ​ണ​ർ​വാ​യി വേ​ന​ൽ​മ​ഴ
Sunday, April 11, 2021 9:51 PM IST
തൊ​ടു​പു​ഴ: പ​തി​വി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി വേ​ന​ൽ മ​ഴ ല​ഭി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് 20 ശ​ത​മാ​നം വേ​ന​ൽ​മ​ഴ അ​ധി​ക​മാ​യി ല​ഭി​ച്ചെ​ന്നാ​ണ് ക​ണ​ക്ക്.
ജി​ല്ല​യി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളും. ​ആ​വ​ശ്യ​ത്തി​നു മ​ഴ ല​ഭി​ച്ച​തോ​ടെ കൊ​ടും​വേ​ന​ലി​ൽ കൃ​ഷി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം ഇ​ക്കു​റി ഒ​ഴി​വാ​യി. ഇ​തി​നു പു​റ​മെ ജ​ല​സേ​ച​ന സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക​ൾ​ക്കും ഇ​ത്ത​വ​ണ വേ​ന​ൽ​മ​ഴ ഗു​ണം ചെ​യ്തു.
ഏ​ലം, കു​രു​മു​ള​ക് ചെ​ടി​ക​ൾ, കൊ​ക്കോ, ജാ​തി, വാ​ഴ, ഗ്രാ​ന്പൂ, തെ​ങ്ങ്, പൈ​നാ​പ്പി​ൾ, വി​വി​ധ​യി​നം പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യെ​ല്ലാം വേ​ന​ലി​ൽ ന​ന​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.​വേ​ന​ൽ​ക​ടു​ത്ത് തോ​ടു​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും വെ​ള്ളം വ​റ്റു​ന്ന​തോ​ടെ കൃ​ഷി​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​തെ വ​രി​ക​യും പ​ല​തും ക​രി​ഞ്ഞു​ണ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.​ഇ​തു എ​ല്ലാ വ​ർ​ഷ​വും ക​ർ​ഷ​ക​ർ​ക്ക് ക​ടു​ത്ത​ന​ഷ്ട​മാ​ണ് വ​രു​ത്തി​വ​ച്ചി​രു​ന്ന​ത്.​
എ​ന്നാ​ൽ ഇ​ക്കു​റി ജ​നു​വ​രി​മു​ത​ൽ ഇ​ട​വേ​ള​ക​ളി​ൽ പെ​യ്ത മ​ഴ കൃ​ഷി​ക​ൾ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി. മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ന​ന​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​വും ഇ​ത്ത​വ​ണ ഒ​രു​പ​രി​ധി​വ​രെ ഒ​ഴി​വാ​യി. വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തി​നാ​ൽ ക​പ്പ,ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ കൃ​ഷി​യി​റ​ക്കാ​നാ​യി. ക്ഷീ​ര​മേ​ഖ​ല​യ്ക്കും വേ​ന​ൽ​മ​ഴ ന​ൽ​കി​യ ആ​ശ്വാ​സം ചെ​റു​ത​ല്ല.
വേ​ന​ലി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ സി​ഒ-3 മൂ​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ല്ലി​ന​ങ്ങ​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന സാ​ഹ​ച​ര്യ​വും ഇ​ല്ലാ​താ​യി.​
പു​ല്ല് ക​രി​ഞ്ഞു​ണ​ങ്ങു​ന്പോ​ൾ പ്ര​ധാ​ന​മാ​യും വൈ​ക്കോ​ലി​നെ​യാ​ണ് ക​ർ​ഷ​ക​ർ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. വ​ലി​യ വി​ല ന​ൽ​കി വൈ​ക്കോ​ൽ വാ​ങ്ങേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ വേ​ന​ൽ​ക്കാ​ലം വ​രു​ന്ന​തി​നു​മു​ന്പേ പ​ശു​ക്ക​ളെ വി​റ്റ​ഴി​ക്കു​ന്ന പ്ര​വ​ണ​ത​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.
ഇ​തു പ​ല​പ്പോ​ഴും പാ​ൽ ഉ​ത്പാ​ദ​ന​ത്തെ​യും ബാ​ധി​ച്ചി​രു​ന്നു. ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പു​ല്ലി​ന് ക്ഷാ​മം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. റ​ബ​ർ ക​ർ​ഷ​ക​ർ​ക്കും വേ​ന​ൽ മ​ഴ ഇ​ര​ട്ടി​ആ​ശ്വാ​സ​മാ​യി. ജ​നു​വ​രി മാ​സ​ത്തോ​ടെ ടാ​പ്പിം​ഗ് നി​ർ​ത്തു​ന്ന പ​തി​വാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.​എ​ന്നാ​ൽ ഇ​ത്ത​വ​ണ നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് ടാ​പ്പിം​ഗ് തു​ട​രാ​നാ​യ​ത് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ൽ നി​ന്നും ക​ര​ക​യ​റാ​നാ​യി. ​ഇ​ത്ത​വ​ണ​ത്തെ വേ​ന​ൽ​മ​ഴ ഉ​ത്പാ​ദ​ന വ​ർ​ധ​ന​വി​നു ഗു​ണം ചെ​യ്യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.