വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം: ഭ​ർ​ത്താ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി​യെ​ടു​ത്തു
Sunday, April 11, 2021 9:51 PM IST
ക​ട്ട​പ്പ​ന: വീ​ട്ട​മ്മ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​ട​ക്ക​മു​ള്ള​വ​രി​ൽ നി​ന്നും പോ​ലീ​സ് വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തു.
കൊ​ച്ചു​തോ​വാ​ള എ​സ്എ​ൻ ജം​ഗ്ഷ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (63)യെ​യാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച്ച പു​ല​ർ​ച്ചെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ചി​ന്ന​മ്മ​യെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യ​ത്.
ഇ​തോ​ടെ കൊ​ല​പാ​ത​ക​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. ചി​ന്ന​മ്മ​യു​ടെ ഭ​ർ​ത്താ​വ് ജോ​ർ​ജ്, ഇ​വ​രു​ടെ വീ​ട്ടി​ൽ ത​ടി​പ്പ​ണി​ക്കാ​യും മ​റ്റും എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ൽ​ക്കു​ന്ന ഒ​ൻ​പ​തോ​ളം പേ​രി​ൽ നി​ന്നാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​മൊ​ഴി​ക​ളി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.
അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം ചെ​യ്തേ​ക്കും. വ്യാ​ഴാ​ഴ്ച്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ചി​ന്ന​മ്മ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ചി​ന്ന​മ്മ​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നും കാ​ണാ​താ​യ നാ​ല് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ലോ, ബ​ന്ധു​വീ​ടു​ക​ളി​ലോ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​നാ​ൽ ത​ന്നെ ഇ​വ മോ​ഷ​ണം പോ​യ​താ​കാ​നു​ള്ള സാ​ധ്യ​ത ത​ന്നെ​യാ​ണ് പോ​ലീ​സും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ കൊ​ല​പാ​ത​കം ന​ട​ന്ന​ത് മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ ത​ന്നെ ആ​കാ​മെ​ന്നും ക​രു​തു​ന്നു. എ​ന്നാ​ൽ ചി​ന്ന​മ്മ​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​പാ​ടു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തും വീ​ട്ടി​ൽ പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണം ഇ​ല്ലാ​തി​രു​ന്ന​തു​മാ​ണ് സം​ഭ​വ​ത്തെ കൂ​ടു​ത​ൽ ദൂ​രൂ​ഹ​മാ​ക്കു​ന്ന​ത്.
വ്യാ​ഴാ​ഴ്ച്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ചി​ന്ന​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് ഭ​ർ​ത്താ​വ് ജോ​ർ​ജാ​ണ് ചി​ന്ന​മ്മ​യു​ടെ ശ​രീ​ര​ത്തി​ലെ സ്വ​ർ​ണം കാ​ണാ​നി​ല്ലെ​ന്നും പി​ൻ​വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മു​ള്ള ജോ​ർ​ജി​ന്‍റെ മൊ​ഴി​യാ​ണ് സം​ഭ​വ​ത്തി​ൽ മോ​ഷ​ണ സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​ർ, എ​സ്എ​ച്ച്ഒ ബി. ​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.