ക​ട്ട​പ്പ​ന​യി​ലെ വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം എ​ങ്ങും എ​ത്തു​ന്നി​ല്ല
Saturday, April 10, 2021 10:17 PM IST
ക​ട്ട​പ്പ​ന: വീ​ട്ട​മ്മ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചി​ട്ടി​ല്ല.
ക​ട്ട​പ്പ​ന​യി​ലെ മ​ല​ഞ്ച​ര​ക്കു വ്യാ​പാ​രി കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (63)യെ ​വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ഭ​ർ​ത്താ​വ് ക​ണ്ടെ​ത്തി​യ​ത്.
ക​ട്ടി​ലി​ൽ​നി​ന്നും വീ​ണു​കി​ട​ന്നി​രു​ന്ന ചി​ന്ന​മ്മ​യെ അ​യ​ൽ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജോ​ർ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​മെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ മോ​ഷ​ണ​ത്തി​ന്‍റെ സൂ​ച​ന​ക​ൾ ഒ​ന്നും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ചി​ന്ന​മ്മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യാ​ണ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ പ്ര​തി​യെ​കു​റി​ച്ച് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ച​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. തെ​ളി​വു​ക​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ചി​ന്ന​മ്മ​യു​ടെ സം​സ്കാ​രം ഇ​ന്ന​ലെ ന​ട​ത്തി.