അ​വ​ർ മ​ട​ങ്ങി​യ​ത് പ്ര​കൃ​തി​ക്ക് ത​ണ​ലൊ​രു​ക്കി​യ​ശേ​ഷം
Saturday, April 10, 2021 10:17 PM IST
തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങും​മു​ന്പ് സ്കൂ​ൾ​മു​റ്റ​ത്ത് ചാ​ന്പൈ​ത്തൈ ന​ട്ട് പ്ര​കൃ​തി​ക്കും സു​ര​ക്ഷാ​ക​വ​ച​മൊ​രു​ക്കി. ആ​ഗോ​ള താ​പ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും​മൂ​ലം പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ ത​കി​ടം മ​റി​യു​ന്പോ​ൾ ത​ണ​ൽ​മ​രം ന​ട്ട് അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ഠം ന​ൽ​കാ​നും ഇ​വ​ർ​ക്കാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യ്ക്ക് ഇ​ടു​ക്കി​യി​ലെ​ത്തി​യ ര​ണ്ടു ക​ന്പ​നി കേ​ന്ദ്ര​സേ​ന​ക​ളി​ൽ ഒ​രു ബ​റ്റാ​ലി​യ​ൻ ന​ഗ​ര​ത്തി​ലെ എ​പി​ജെ അ​ബ്ദു​ൾ​ക​ലാം ഗ​വ. എ​ച്ച്എ​സ്എ​സി​ലാ​യി​രു​ന്നു താ​മ​സം. കൊ​ച്ചി തു​റ​മു​ഖ ട്ര​സ്റ്റ് ക്യാ​ന്പി​ൽ​നി​ന്ന് എ​ത്തി​യ 91 അം​ഗ സി​ഐ​എ​സ്എ​ഫ് സം​ഘ​ത്തി​ൽ രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും ഉ​ണ്ടാ​യി​രു​ന്നു.

എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി​യും ക​മാ​ൻ​ഡ​റു​മാ​യ സി.​വി. നി​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ മാ​ർ​ച്ച് 28-നാ​ണ് തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്. വി​വി​ധ സ്കൂ​ളു​ക​ളി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​യി​രു​ന്നു ഇ​വ​ർ​ക്ക് ഡ്യൂ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ മ​ട​ങ്ങു​ന്ന ദി​വ​സം ത​ങ്ങ​ൾ താ​മ​സി​ച്ച സ്കൂ​ളും പ​രി​സ​ര​വും പൂ​ർ​ണ​മാ​യി ശു​ചീ​ക​രി​ച്ച​ശേ​ഷ​മാ​ണ് ഇ​വ​ർ സ്കൂ​ൾ​മു​റ്റ​ത്ത് വൃ​ക്ഷ​ത്തെ​യും ന​ട്ട​ത്. ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ഒ​രു​ക്കി​യ​വ​ർ​ക്ക് ന​ന്ദി​പ​റ​ഞ്ഞാ​യി​രു​ന്നു ഇ​വ​രു​ടെ മ​ട​ക്കം.