സി.​എ. കു​ര്യ​ന്‍റെ പി​ൻ​ഗാ​മി​ക്കാ​യി ച​ർ​ച്ച​ക​ൾ സ​ജീ​വം
Saturday, April 10, 2021 10:16 PM IST
മൂ​ന്നാ​ർ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും​വ​ലി​യ എ​ഐ​ടി​യു​സി തൊ​ഴി​ലാ​ളി യൂ​ണി​യ​നാ​യ ദേ​വി​കു​ളം എ​സ്റ്റേ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ അ​മ​ര​ക്കാ​ര​നു​വേ​ണ്ടി​യു​ള്ള ച​ർ​ച്ച സ​ജീ​വ​മാ​യി. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മു​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ സി.​എ. കു​ര്യ​ന്‍റെ നി​ര്യാ​ണ​ത്തെ​തു​ട​ർ​ന്നാ​ണ് പു​തി​യ സാ​ര​ഥി​ക്കാ​യു​ള്ള ച​ർ​ച്ച ന​ട​ക്കു​ന്ന​ത്.

അ​ഞ്ചു​പ​തി​റ്റാ​ണ്ടാ​യി യൂ​ണി​യ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി.​എ. കു​ര്യ​ൻ മാ​ർ​ച്ച് 20-നാ​ണ് അ​ന്ത​രി​ച്ച​ത്. ഇന്ന് മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന സി.​എ. കു​ര്യ​ൻ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

എം.​വൈ. ഒൗ​സേ​ഫ്, എം. ​മു​ത്തു​പ്പാ​ണ്ടി, എം. ​പ​ള​നി​വേ​ൽ, അ​ഡ്വ. ച​ന്ദ്ര​പാ​ൽ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് സി.​എ. കു​ര്യ​ന്‍റെ പി​ൻ​ഗാ​മി​യാ​കാ​ൻ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്ത് നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യു​ള്ള അ​നു​ഭ​വ​വും സി.​എ. കു​ര്യ​നു​മാ​യു​ണ്ടാ​യി​രു​ന്ന അ​ടു​പ്പ​വും 1980 മു​ത​ൽ യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ എം.​വൈ. ഒൗ​സേ​ഫി​നു തു​ണ​യാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യു​ണ്ട്.

സി​പി​ഐ അ​സി. ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ പി. ​മു​ത്തു​പ്പാ​ണ്ടി​യു​ടെ പേ​രും പാ​ർ​ട്ടി​യു​ടെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. താ​ഴേ​ത്ത​ട്ടു മു​ത​ലു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന അ​നു​ഭ​വം മു​ത്തു​പ്പാ​ണ്ടി​ക്കു​ണ്ട്. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി. ​പ​ള​നി​വേ​ലും ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. സി.​എ. കു​ര്യ​നു​മാ​യി ഉ​റ്റ ബ​ന്ധം സൂ​ക്ഷി​ച്ചി​രു​ന്ന അ​ഡ്വ. ച​ന്ദ്ര​പാ​ലി​നും സാ​ധ്യ​ത കാ​ണു​ന്നു​ണ്ട്.

ടാ​റ്റാ റ്റീ ​ക​ന്പ​നി​യു​ടെ കീ​ഴി​ലു​ള്ള കെ​ഡി​എ​ച്ച്പി, ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം ലി​മി​റ്റ​ഡ്, സ്വ​കാ​ര്യ ക​ന്പ​നി​ക​ളാ​യ പ​ന്നി​യാ​ർ, ത​ല​യാ​ർ, ലാ​ക്കാ​ട്, സൂ​ര്യ​നെ​ല്ലി തോ​ട്ട​ങ്ങ​ളി​ലെ 6200-ഓ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​യൂ​ണി​യ​നി​ൽ അം​ഗ​ങ്ങ​ളാ​യു​ള്ള​ത്.

കെ​ഡി​എ​ച്ച്പി ക​ന്പ​നി​യി​ൽ മാ​ത്ര​മു​ള്ള 4500 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ ​ട്രേ​ഡ് യൂ​ണി​യ​നി​ൽ അം​ഗ​ത്വ​മു​ണ്ട്.