കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച 56 കാ​രി മ​രി​ച്ചു
Friday, April 9, 2021 10:30 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ശേ​ഷം ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട 56കാ​രി മ​രി​ച്ചു. വ​ട്ട​വ​ട കോ​വി​ലൂ​ർ സ്വ​ദേ​ശി എം.​പി. ജ​യ​രാ​മ​ന്‍റെ ഭാ​ര്യ കൃ​ഷ്ണ​യാ​ണ് മ​രി​ച്ച​ത്.

വ​ട്ട​വ​ട കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും വ്യാ​ഴാ​ഴ്ച​യാ​ണ് കൃ​ഷ്ണ വാ​ക്സി​ൻ എ​ടു​ത്ത​ത്. വീ​ട്ടി​ലെ​ത്തി രാ​ത്രി ഒ​ൻ​പ​തോ​ടെ കൃ​ഷ്ണ​യ്ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു. ശ്വാ​സ​ത​ട​സം ക​ല​ശ​ലാ​യ​തോ​ടെ വീ​ട്ടു​കാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന് മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തു​മൂ​ലം അ​തി​നു സാ​ധി​ച്ചി​ല്ല. പു​ല​ർ​ച്ചെ​യോ​ടെ കൃ​ഷ്ണ മ​രി​ച്ചു.

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തും വ​ട്ട​വ​ട കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ലം​ഭാ​വ​വു​മാ​ണ് കൃ​ഷ്ണ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ വീ​ഴ്ച ആ​രോ​പി​ച്ച് ദേ​വി​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.