സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു
Friday, April 9, 2021 10:27 PM IST
രാ​ജാ​ക്കാ​ട്: മു​ക്കു​ടി​ലി​നു സ​മീ​പം സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. ഞാ​റു​കു​ളം കു​ഞ്ഞു​മോ​ൻ- മോ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സീ​ന(40)​യാ​ണ് മ​രി​ച്ച​ത്. ഗോ​വ​യി​ൽ ആ​യു​ർ​വേ​ദ ന​ഴ്സാ​യ സീ​ന ഈ​സ്റ്റ​റി​ന് മു​ക്കു​ടി​ലി​ലെ കു​ടും​ബ​വീ​ട്ടി​ൽ എ​ത്തി​യ​താ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് ബ​ന്ധു​വാ​യ ആ​നി​യേ​യും​കൂ​ട്ടി കു​രു​മു​ള​ക് വി​ൽ​ക്കു​വാ​ൻ സ്കൂ​ട്ട​റി​ൽ മാ​ങ്ങാ​ത്തൊ​ട്ടി​ക്ക് പോ​കു​ന്പോ​ൾ കു​ത്തി​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം വ​ഴി​യ​രി​കി​ലെ ക​ലു​ങ്കി​ലി​ടി​ച്ച​ശേ​ഷം തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പ​രു​ക്കേ​റ്റ സീ​ന​യെ നാ​ട്ടു​കാ​ർ രാ​ജാ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ ആ​നി അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​വ​ധി​ക്ക് നാ​ട്ടി​ൽ​വ​ന്ന സീ​ന​യെ കൊ​ണ്ടു​പോ​കാ​ൻ ഭ​ർ​ത്താ​വ് രാ​ജ​ൻ ഗോ​വ​യി​ൽ​നി​ന്ന് വ​രാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ക്ക​ൾ: ര​സി​ക, തേ​ജ​സ്. സി​സ്റ്റ​ർ സീ​മ, സീ​ജ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.