ആഘോഷമാക്കി നാടെങ്ങും വ​നി​താദി​നം
Monday, March 8, 2021 10:03 PM IST
അ​ണ​ക്ക​ര: ജെ​സി​ഐ തേ​ക്ക​ടി സ​ഹ്യാ​ദ്രി അ​ണ​ക്ക​ര​യു​ടെ​യും ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി ച​ക്കു​പ​ള്ളം യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക വ​നി​താ ദി​നം ആ​ച​രി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത ആ​ർ​ച് ബി​ഷ​പ്പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ തേ​ക്ക​ടി സ​ഹ്യാ​ദ്രി പ്ര​സി​ഡ​ന്‍റ് സോ​വി​ൻ ആ​ക്കി​ലേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​വ​ർ​ഗീ​സ് മ​രു​തൂ​ർ വ​നി​താദി​ന സ​ന്ദേ​ശം ന​ൽ​കി. ച​ട​ങ്ങി​ൽ കോ​വി​ഡ് കാ​ല​ത്തെ മി​ക​ച്ച സേ​വ​ങ്ങ​ൾ​ക്ക് ച​ക്കു​പ​ള്ളം പി​എ​ച്ച് സി ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. അ​നു​ഷ​യെ ആ​ദ​രി​ച്ചു. സ​മ്മേ​ള​ന​തി​നോ​ട​നു​ബ​ന്ധി​ച്ച് വ​ണ്ടേന്മേ​ട് പിഎ​ച്ച്സിയി​ലെ ഡോ. ​എ.​എ​സ്. സ്മി​ത കാ​ൻ​സ​ർ അ​വ​യ​ർ​നെ​സ് സെ​മി​നാ​ർ ന​ട​ത്തി. ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച എ​ല്ലാ​വ​ർ​ക്കും മാ​സ്കും വി​ത​ര​ണം ചെ​യ്തു.
ജെ​സി​ഐ സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​ർ​ഗീ​സ്, ജി​ഡി​എ​സ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ചെ​രി​പു​റ​ത്ത്, ച​ക്കു​പ​ള്ളം ജ​പ​മാ​ല​റാ​ണി പ​ള്ളി വി​കാ​രി ഫാ. ​ജീ​സ് ഐ​ക്ക​ര, ജെ​സി​ഐ അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ക​യ്യാ​ണി​ക്ക​ൽ, അ​ഭി​ലാ​ഷ് ജി. ​നാ​യ​ർ, ഷി​ജോ മു​ള​വ​നാ​ൽ, ജി​ഡി​എ​സ് ആ​നി​മേ​റ്റ​ർ എ​ൽ​സ​മ്മ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക്കാ​നം : മ​രി​യ​ൻ കോ​ള​ജ് എ​ക്സ്‌​സ്റ്റെ​ൻ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജി​ലെ വ​നി​താ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ കാ​രി​ക്ക​ക്കു​ന്നേ​ൽ, ഫാ . ​സെ​ബി​ൻ ഉ​ള്ളാ​ട്ട്, സി​സ്റ്റ​ർ ജെസി കൊ​ച്ചു​പ​റ​ന്പി​ൽ എ​സ്എ​ച്ച്, അ​മ​ല ട്രീ​സ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സി​സ്റ്റ​ർ ക​രോ​ളി​ൻ എ​ഫ്സി​സി, പി.​കെ. റെ​ജി, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​ണ്ണ​പ്പു​റം: വ​നി​താ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ടൂ​റി​സം വ​കു​പ്പ് അ​വാ​ർ​ഡ് ജേ​താ​വ് മാ​ല​തി ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉൗ​രാ​ളി കൂ​ത്ത് ക​ലാ​കാ​രി​ക​ളെ ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ആ​ദ​രി​ച്ചു. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ​ട്ട​യ​ക്കു​ടി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉൗ​രു മൂ​പ്പ​ൻ ജ​യ​രാ​ജ് പ​ട​തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യ്ന​മ്മ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ് , സ​ജി ക​ണ്ണ​ന്പു​ഴ, മ​നോ​ജ് തോ​ട്ട​ത്തി​ൽ , സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ഗം​ഗാ​ധ​ര​ൻ പ​ണി യൂ​രാ​ളി​ൽ , കെ.​കെ.​ബി​ബി​ൻ, സി​നി മോ​ൻ പ​ണി​യൂ​രാ​ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ: അ​ൽ അ​സ്ഹ​ർ കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​താ സം​ര​ഭ​ക​യാ​യ മൂ​ല​മ​റ്റം ഹോം​ലി മീ​ൽ​സ് ഉ​ട​മ സു​ശീ​ല ര​ഘു​വി​നെ ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​സോ​മ​ശേ​ഖ​ര​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഫ്.​സെ​റി​ൻ, ആ​നി​യ​മ്മ മാ​ത്യു, ഡോ.​രാ​ജു വ​ള്ള​ന്താ​നം, എ​സ്. നി​ധി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ: ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ വ​നി​താ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​ദി​നാ​ഘോ​ഷം ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വു​മ​ണ്‍ സ​ല്യൂ​ട്ട് പ​രി​പാ​ടി തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​ന്ദു ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശോ​ഭ​ന കെ. ​റോ​ക്കി, വി.​എ​സ്. ജ്യോ​തി, വി.​ആ​ർ. ബീ​നാ​മോ​ൾ, ഡി. ​ബി​നി​ൽ, ആ​ർ. ബി​ജു​മോ​ൻ , രാ​ജി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ ഐസി​എ​ആ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നം ആ​ച​രി​ച്ചു.
ശാ​ന്ത​ൻ​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഷൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ സ​മി​തി പ്ര​തി​നി​ധി റേ​ച്ച​ൽ സ്ക​റി​യ, വ​നി​ത സം​രം​ഭ​ക​രാ​യ റാ​ണി ജോ​സ​ഫ്, മ​റീ​ന എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഡോ. ​ആ​ർ. മാ​രി​മു​ത്തു, ഡോ. ​എ​സ്. ജ​യ​ബാ​ബു, ആ​ൻ​സി മ​രി​യാ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ, അ​ടി​മാ​ലി ഡീ​പോ​ൾ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ ദി​നാ​ച​ര​ണം - അ​വ​ൾ​ക്കാ​യി 2കെ21 ​പ​രി​പാ​ടി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ളി​ത​ഗാ​നം, പ്ര​സം​ഗം, നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.
ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വീ​ണ അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​നാ മ​രി​യ മാ​ത്യു, സി ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ധാ രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ.​സി. സു​ജി​ത്കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ ബെ​ന്നി പാ​ല​ക്കാ​ട്ട്, റെ​ജി പ​ന​ച്ചി​ക്ക​ൽ, ബി​ജി സ​ന്തോ​ഷ്, ദീ​പാ പ്ര​കാ​ശ്, വി​ൻ​സു തോ​മ​സ്, മി​നി ബേ​ബി, ടി.​കെ. സു​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടു​ങ്ക​ണ്ടം: നെടുങ്ക​ണ്ടം ടൗ​ണ്‍ ജെ​സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​ത ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ളെ ആ​ദ​രി​ച്ചു. ജെ​സി​ഐ നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ ജോ​സി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷി​ഹാ​ബു​ദ്ദീ​ൻ യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ കു​മാ​രി സു​കു​മാ​ര​ൻ, സെ​ലീ​ന വാ​ഹി​ദ്, രാ​ധാ​മ​ണി, ദേ​വി വി​ജ​യ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. സൈ​ജു ചെ​റി​യാ​ൻ, അ​ഭി​ലാ​ഷ് ആ​ന്‍റ​ണി, പ്രി​ൻ​സ് ജോ​ർ​ജ്, നി​ബു വ​ർ​ഗീ​സ്, സ​ജി ജോ​ർ​ജ്, ജി​ന്‍റോ ജോ​യി, ജെ​യ്സ​ൻ, ജോ​ളി, ര​തീ​ഷ്, ശ​രി​ൽ കെ.​എ​സ്, അ​നീ​ഷ്, സെ​ബി​ൻ ബാ​ബു, അ​രു​ണ്‍ ഇ​സ​ദോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ല​മ​റ്റം: അ​റ​ക്കു​ളം വൈ​എം​സി​എ വ​നി​ത ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത ദി​നാ​ഘോ​ഷ​വും അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. വ​നി​ത ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ബ്രി​ജി​ത്ത് സി​റി​യ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഡോ. ​സി​സ്റ്റ​ർ ആ​നി സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞാ​ർ എ​സ്ഐ സ​ജി.​കെ. ​പോ​ൾ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ടോ​മി വാ​ളി​കു​ളം, കൊ​ച്ചു​റാ​ണി ജോ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​ണ്‍​സ​ണ്‍, സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, റ്റി​നു കു​രി​ശും​മൂ​ട്ടി​ൽ, ജോ​സ്ലി കു​രു​വി​ള, മി​ഷേ​ൽ റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ശാ​ര​ദ വാ​സു, സി.​ആ​ർ.​ഓ​മ​ന, ആ​ലീ​സ് ജ​യ​ൻ, ടി.​സി.​ഷീ​ന, മ​ഞ്ജു അ​ജി, മേ​ഴ്സി ജോ​സ്, അ​ഞ്ജ​ലി ശി​വ​ദാ​സ്, സോ​ന ജോ​ർ​ജ്, ആ​ഷ്ന ബേ​ബി, അ​ഞ്ചു​മ​രി​യ സാം ​എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

തൊ​ടു​പു​ഴ: സോ​ക്ക​ർ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​താ ദി​നം ആ​ച​രി​ച്ചു. ഒ​ളി​ന്പ്യ​ൻ സി​നി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, കാ​യി​ക മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച വ​നി​ത​ക​ളെ ആ​ദ​രി​ച്ചു. പാ​ലി​യേ​റ്റീ​വ് കെ​യ​ർ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ മി​നി മോ​ഹ​ൻ, പ്ര​തീ​ക്ഷ ഭ​വ​നി​ലെ സി​സ്റ്റ​ർ ഡീ​ന ജോ​ർ​ജ്, ദേ​ശീ​യ വോ​ളി​ബാ​ൾ താ​രം മി​നി​മോ​ൾ, സ്കൂ​ൾ ഒ​ളി​ന്പി​ക്സ് വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് അ​ഞ്ജ​ലി ജോ​സ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
പി.​എ.​സ​ലിം​കു​ട്ടി. വി.​ആ​ർ. അ​മ​ൽ, അ​ന​ന്ദു ജോ​സ​ഫ്, അ​മ​ൽ ക്ലീ​റ്റ​സ്, അ​ജി​ത് ശി​വ​ൻ, കെ. ​അ​ബ്ര​ഹം, നി​ഷ കെ.​ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച​ച്ചു. ഇ​തോ​ടൊ​പ്പം പെ​ണ്‍​കു​ട്ടി​ക​ളു​ടെ സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​വും ജൂ​ണി​യ​ർ ഫു​ട്ബോ​ൾ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.
ഇ​ടു​ക്കി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വ​നി​താ പ്ര​തി​നി​ധി​ക​ൾ വ​നി​താ ദി​ന​റാ​ലി ന​ട​ത്തി.
ത​ടി​യ​ന്പാ​ട് ടൗ​ണി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി കാ​രി​ത്താ​സ് സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഡ​യ​റ​ക്ട്ര​സ് ജ​ന​റ​ൽ ലി​സി ജോ​ണ്‍ മു​ട​ക്കോ​ടി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
റാ​ലി മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​യ ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ൽ ’സ്ത്രീ ​സു​ര​ക്ഷ സ​മൂ​ഹ നന്മയ്ക്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ക​രി​ത്താ​സ് സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കൗ​ണ്‍​സി​ല​ർ സോ​ളി മാ​ത്യു നി​ര​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​പാ​ടി​ക​ൾ​ക്ക് ജി​ഡി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ബി പു​ച്ചൂ​ക​ണ്ട​ത്തി​ൽ, സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ വ​നി​താ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത​ര പെ​ൻ​ഷ​ൻ സം​ഘ​ട​ന​ക​ളി​ലെ വ​നി​ത​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​നി​താ ദി​നം ആ​ച​രി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​നി​താ സ​ബ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എം.​ജെ.​മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ൻ.​പു​ഷ്പ​ല​ത, കെ.​എ.​ബി​ന്ദു, ഇ.​എ​ൻ.​മ​ണി, ആ​ര​തി ഗോ​പാ​ൽ, വി.​കെ.​മാ​ണി, ടി.​ചെ​ല്ല​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ സ​പ്പോ​ർ​ട്ട് എ​ന്ന പേ​രി​ൽ വ​നി​ത ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ആ​ണ്‍​കു​ട്ടി​ക​ൾ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു.
പ​രി​പാ​ടി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബി പി. ​കോ​ശി, ഡോ. ​മാ​ത്യു ക​ണ​മ​ല, മ​നു കു​ര്യ​ൻ, ഡോ. ​ജ​സ്റ്റി​ൻ ജോ​സ​ഫ്, ഫാ. ​ലി​ജോ കൊ​ച്ചു​വീ​ട്ടി​ൽ, ആ​ൽ​വി​ൻ ജോ​സ് അ​ല​ക്സ്, സ​ച്ചി​ൻ ജോ​സ്, ഡോ​ണി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി

തൊ​ടു​പു​ഴ: മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് വ​നി​താ ദി​ന​ത്തി​ൽ തൊ​ടു​പു​ഴ​യി​ലെ വ​നി​ത​ക​ളെ ആ​ദ​രി​ച്ചു.
മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി, കൗ​ണ്‍​സി​ല​ർ ജ​യ​ല​ക്ഷ്മി ഗോ​പ​ൻ, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു ബി​ജു, കാ​ർ​ത്യാ​യ​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ല​ബാ​ർ ഗോ​ൾ​ഡ് തൊ​ടു​പു​ഴ ഷോ​റൂം ഹെ​ഡ് ജെ​റാ​ൾ​ഡ് മാ​നു​വ​ൽ , ഡെ​പ്യൂ​ട്ടി ഹെ​ഡ് സി​ദ്ദി​ഖ് , ഷോ​റൂം മാ​നേ​ജ​ർ ഇ​ബ്രാ​ഹിം ഹു​സൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .