നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന: 129 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ്
Monday, March 8, 2021 10:03 PM IST
തൊ​ടു​പു​ഴ: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളു​ൾ​പ്പ​ടെ​യു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ 129 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്.
തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, അ​ടി​മാ​ലി, കു​മ​ളി, മൂ​ന്നാ​ർ, നെ​ടു​ങ്ക​ണ്ടം പ​ട്ട​ണ​ങ്ങ​ളി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​നെ തു​ട​ർ​ന്നാ​ണ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
നി​രോ​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് 15 ദി​വ​സ​ത്തി​ന​കം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഈ ​വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ബോ​ർ​ഡി​ന്‍റെ ജി​ല്ലാ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ എ​ബി വ​ർ​ഗീ​സ് പ​റ​ഞ്ഞു.
ആ​റു കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി പി​ടി​ച്ചെ​ടു​ത്ത 165 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ തൊ​ടു​പു​ഴ നെ​ടി​യ​ശാ​ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​സ്റ്റി​ക് റീ​സൈ​ക്ളിം​ഗ് കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി.
ജി​ല്ലാ ഭ​ര​ണ​കൂ​ടം, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, ഹ​രി​ത കേ​ര​ളം മി​ഷ​ൻ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് മു​ത​ലാ​യ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഇ​തു കൂ​ടാ​തെ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന​തി​ന് റെ​യ്ഡു​ക​ൾ തു​ട​രാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡി​ന് അ​നു​മ​തി ന​ൽ​കി.