തൊടുപുഴ: പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് സമ്മർ ഇന്റേൺഷിപ്പിന്റെ ഭാഗമായി വിവിധ കർമപരിപാടികൾ വിജയകരമായി നടപ്പാക്കിയ തൊടുപുഴ ന്യൂമാൻ കോളജ് എൻസിസി യൂണിറ്റ് കേന്ദ്ര സർക്കാർ അവാർഡ് നേടി. 30000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും എൻവൈകെ ജില്ലാ ഓഫീസർ കെ. ഹരിലാൽ കോളജ് പ്രിൻസിപ്പൽ ഡോ. തോംസണ്‍ ജോസഫിന് കൈമാറി.
ശുചീകരണപ്രവർത്തനങ്ങൾ, ബോധവത്ക്കരണ റാലി, സെമിനാറുകൾ, ജൈവ ക്യഷിത്തോട്ട നിർമാണം, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം, വില്ലേജ് അഡോപ്ഷൻ പ്രോഗ്രാം, സ്വച്ചതാ സോണ്‍ പദ്ധതി, കുടിവെള്ള സ്രോതസുകളുടെ ശുചീകരണം, കന്പോസ്റ്റ് പിറ്റ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്.
സീനിയർ അണ്ടർ ഓഫീസർ ആൽബിൻ ബെന്നി, അണ്ടർ ഓഫീസർമാരായ എബിൻ ജോഷി , ലിൻസി മാത്യൂ, നവീൻ വിൻസന്റ്, ബ്രസ്നി സാജു എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ഡോ. തോംസണ്‍ ജോസഫ് അധ്യഷത വഹിച്ചു. എൻസിസി മുൻ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.ഡി. ചാക്കോ , വൈസ് പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരക്കൊന്പിൽ , എൻസിസി ഓഫീസർ ലഫ്. പ്രജീഷ് സി. മാത്യു എന്നിവർ പ്രസംഗിച്ചു.