പീ​രു​മേ​ട്ടി​ൽ മത്സരിക്കാ​നി​ല്ലെ​ന്നു കെ.​കെ. ശി​വ​രാ​മ​ൻ
Monday, March 8, 2021 10:02 PM IST
തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സരി​ക്കാ​നി​ല്ലെ​ന്നു സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​ൻ.​ ഇ​ന്ന​ലെ ചെ​റു​തോ​ണി​യി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി ജി​ല്ലാ കൗ​ണ്‍​സി​ലി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.​
അ​തേസ​മ​യം കൗ​ണ്‍​സി​ലി​ലെ ഭൂ​രി​ഭാ​ഗം പേ​രും അ​ദ്ദേ​ഹം മ​ൽ​സ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു.​ പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​കെ. ശി​വ​രാ​മ​ൻ മ​ത്സരി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ തീ​രു​മാ​നം യോ​ഗ​ത്തെ അ​റി​യി​ച്ച​ത്.​ അ​തേസ​മ​യം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ നി​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്ന് അ​റി​യു​ന്നു.
ജി​ല്ല​യി​ലെ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളി​ൽ മു​തി​ർ​ന്ന​യാ​ളും സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന മ​ന്ത്രി എം.​എം.​ മ​ണി ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സരി​ച്ച് വി​ജ​യി​ക്കു​ക​യും മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.​ ഈസാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ മ​റ്റൊ​രു മു​തി​ർ​ന്ന നേ​താ​വാ​യ കെ.​കെ.​ ശി​വ​രാ​മ​ൻ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യ​ത്.
പീ​രു​മേ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ മ​ത്സരി​ച്ചു വി​ജ​യി​ച്ച ഇ.​എ​സ്.​ ബി​ജി​മോ​ൾ​ക്ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് പ​ക​ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പേ​രും സ്ഥാ​നം പി​ടി​ച്ച​ത്.
നി​ല​വി​ൽ എ​ൽ​ഡി​എ​ഫ്് പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ജോ​സ് ഫി​ലി​പ്പ്, എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വാ​ഴൂ​ർ സോ​മ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​വ​രു​ടെ ലി​സ്റ്റി​ലു​ണ്ട്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​മെ​ന്ന​റി​യു​ന്നു.​
മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചു​ള്ള ചി​ത്ര​വും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച അ​ഡ്വ.​ സി​റി​യ​ക് തോ​മ​സ് ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കാ​നാ​ണ് സാ​ധ്യ​ത.​ഡി​സി​സി മു​ൻ അ​ധ്യ​ക്ഷ​നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ റോ​യി കെ. ​പൗ​ലോ​സി​ന്‍റെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​ല​പാ​ടാ​കും ഇ​വി​ടു​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​ക.