കേ​ന്ദ്രസേ​ന റൂ​ട്ടു​മാ​ർ​ച്ച് ന​ട​ത്തി
Saturday, March 6, 2021 11:36 PM IST
നെ​ടു​ങ്ക​ണ്ടം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സേ​ന തൂ​ക്കു​പാ​ല​ത്ത് റൂ​ട്ടു​മാ​ർ​ച്ച് ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തെ സം​ഘ​ർ​ഷ​ങ്ങ​ളും മ​റ്റും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ശ​ക്ത​മാ​യ പോ​ലീ​സ് ബ​ന്ധ​വ​സാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന പോ​ലീ​സി​നെ കൂ​ടാ​തെ കേ​ന്ദ്ര​സേ​ന​യേ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ റൂ​ട്ടു​മാ​ർ​ച്ചു​ക​ൾ ന​ട​ത്തു​ന്ന​ത്. തൂ​ക്കു​പാ​ല​ത്ത് ബ​സ് സ്റ്റാ​ൻ​ഡ്് മു​ത​ൽ പാ​ലം ജം​ഗ്ഷ​ൻ വ​രെ​യാ​ണ് റൂ​ട്ടു​മാ​ർ​ച്ച് ന​ട​ന്ന​ത്. കേ​ന്ദ്ര​സേ​ന​യി​ലെ 60 അം​ഗ​ങ്ങ​ളും നെ​ടു​ങ്ക​ണ്ടം, ഉ​ടു​ന്പ​ൻ​ചോ​ല, ക​ന്പം​മെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ 70 അം​ഗ​ങ്ങ​ളും ഉ​ൾ​പ്പ​ടെ 130 സേ​നാം​ഗ​ങ്ങ​ളാ​ണ് റൂ​ട്ടു​മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റൂ​ട്ടു​മാ​ർ​ച്ച് ന​ട​ന്ന​ത്.