തൊടുപുഴ: ജില്ലയിൽ 93 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 75 പേർ രോഗമുക്തി നേടി.
പഞ്ചായത്ത് തിരിച്ചുള്ള എണ്ണം
അടിമാലി 5, ആലക്കോട് 2, അറക്കുളം 2, അയ്യപ്പൻകോവിൽ 3, ബൈസണ്‍വാലി 1, ചക്കുപള്ളം 1, ദേവികുളം 2, ഇടവെട്ടി 3, ഏലപ്പാറ 2, ഇരട്ടയാർ 7, കഞ്ഞിക്കുഴി 2, കാമാക്ഷി 5, കാഞ്ചിയാർ 10, കരുണാപുരം 1, കരിങ്കുന്നം 2, കട്ടപ്പന 1, കൊന്നത്തടി 2, കുമാരമംഗലം 1, കുമളി 5, മണക്കാട് 1, മരിയാപുരം 1, മൂന്നാർ 2, നെടുങ്കണ്ടം 2, പാന്പാടുംപാറ 1, പെരുവന്താനം 1, പുറപ്പുഴ 3, തൊടുപുഴ 9, ഉടുന്പന്നൂർ 1, വണ്ടേ·ട് 1, വണ്ടിപ്പരിയാർ 3, വണ്ണപ്പുറം 3, വാഴത്തോപ്പ് 6, വെള്ളത്തൂവൽ 2.
ഉറവിടം വ്യക്തമല്ല
വെള്ളത്തൂവൽ സ്വദേശികളായ രണ്ട് പേർ (52,14), ഇരട്ടയാർ ചെന്പകപ്പാറ സ്വദേശികളായ രണ്ട് പേർ (21,49), കുമളി വെള്ളാരംകുന്ന് സ്വദേശി (68)
നീക്കം ചെയ്യണം
ഇടുക്കി: മാതൃക പെരുമാറ്റചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതും സ്വകാര്യ ഇടങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്നതുമായ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പ്രവർത്തകർ തന്നെ നീക്കം ചെയ്യണമെന്ന് ജില്ലാ വരണാധികാരി ഉത്തരവിട്ടു. പൊതുസ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്യുന്നതിന് ആന്റി ഡീഫെയ്മെന്റ് സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ട്. ഈ സ്ക്വാഡ് മുഖേന നീക്കം ചെയ്യേണ്ടി വന്നാൽ അതിന്റെ ചെലവു തുക ബന്ധപ്പെട്ടവരുടെ തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും.