തൊ​ടു​പു​ഴ​യ്ക്ക് ന​ഷ്ട​മാ​യ​ത് കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ശ​ബ്ദം
Friday, March 5, 2021 10:04 PM IST
തൊ​ടു​പു​ഴ: സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ മു​ത​ല​ക്കോ​ടം കൊ​ല്ലം​പ​റ​ന്പി​ൽ (ഇ​ര​ണ​ക്ക​ൽ ) അ​ഡ്വ .ഇ.​കെ. ജോ​സ​ഫി​ന്‍റെ വേ​ർ​പാ​ടി​ൽ ന​ഷ്ട​മാ​യ​ത് കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ശ​ബ്ദം. 1962 ഫെ​ബ്രു​വ​രി​യി​ലാ​ണ് തൊ​ടു​പു​ഴ​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ച​ത്.
ആ ​കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​ബാ​ർ കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും തി​രു-കൊ​ച്ചി പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ​യും അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​മ​രം ചെ​യ്യാ​ൻ മ​ല​നാ​ട് ക​ർ​ഷ​ക യൂ​ണി​യ​നും ക​ർ​ഷ​ക തൊ​ഴി​ലാ​ളി പാ​ർ​ട്ടി​യും രൂ​പീ​ക​രി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്തു.
ഫാ .​ജോ​സ​ഫ് വ​ട​ക്ക​ൻ, ബി .​വെ​ല്ലിം​ഗ​ട​ണ്‍, ജോ​ണ്‍ മാ​ഞ്ഞൂ​രാ​ൻ എ​ന്നി​വ​രു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു. മ​ല​ബാ​ർ മേ​ൽചാ​ർ​ത്തു​ക​ൾ റ​ദ്ദാ​ക്കു​ക​യും കൈ​യേ​റ്റ​ക്കാ​രു​ടെ മാ​ഗ്നാ​കാ​ർ​ട്ട എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ണി​യ​ങ്ങാ​ട​ൻ ക​മ്മി​റ്റി ശു​പാ​ർ​ശ​ക​ൾ സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ക്കാ​നും നേ​തൃ​ത്വം ന​ൽ​കി.
1967-ലെ ​ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ഏ​കോ​പ​ന സ​മി​തി അം​ഗ​മാ​യി. സം​സ്ഥാ​ന ഭ​ക്ഷ്യ ഉ​പ​ദേ​ശ​ക സ​മി​തി, ഭൂ​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി എ​ന്നി​വ​യി​ലും അം​ഗ​മാ​യി . 1987 ൽ ​കേ​ര​ള സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​റാ​യും എ​റ​ണാ​കു​ളം -ഇ​ടു​ക്കി ടെ​ലി​കോം ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.
ജി​ല്ല​യു​ടെ രൂ​പീ​ക​ര​ണ​ത്തി​നും ഇ​ടു​ക്കി ജു​ഡീ​ഷ്യ​ൽ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് തൊ​ടു​പു​ഴ​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നും മു​ൻ​കൈ എ​ടു​ത്തു . 1996 -97ൽ ​ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി. 1963 - 1978 കാ​ല​ഘ​ട്ട​ത്തി​ൽ തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി രൂ​പീ​കൃ​ത​മാ​കു​ന്ന​തു വ​രെ 15 വ​ർ​ഷം പ​ഞ്ചാ​യ​ത്തു മെം​ബ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.