ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ്: മ​ണി​യാ​റ​ൻ​കു​ടി വീ​ണ്ടും സം​ഘ​ർ​ഷ ഭൂ​മി​യാ​കു​ന്നു
Thursday, March 4, 2021 10:26 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യാ​റ​ൻ​കു​ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രെ​യു​ള്ള ജ​ന​കീ​യ സ​മി​തി​യു​ടെ സ​മ​രം ശ​ക്ത​മാ​കു​ന്നു. പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​മ​ര​സ​മി​തി അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

ക​ഴി​ഞ്ഞ​ദി​വ​സം പ്ലാ​ന്‍റി​നു സ​മീ​പം അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​നാ​യി കു​ടി​ൽ കെ​ട്ടാ​നെ​ത്തി​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും ഒ​രു​സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ക്കു​ക​യും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന പ്ലാ​ന്‍റ് നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​തെ​വ​ന്ന​തോ​ടെ അ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ചി​ല രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​ടെ പി​ണി​യാ​ളു​ക​ളാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​യാ​റ​ൻ​കു​ടി ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി. ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി പ്ര​വ​ർ​ത്ത​ക​ൻ രാ​ജു സേ​വ്യ​ർ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ പി.​എ. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഏ​ലി​യാ​മ്മ ജോ​യി, അ​ജീ​ഷ് വേ​ലാ​യു​ധ​ൻ, സി.​കെ. ജോ​യി, ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗം ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​തേ​സ​മ​യം റോ​ഡു​നി​ർ​മാ​ണ​ത്തി​ന് തു​ര​ങ്കം​വ​യ്ക്കു​ന്ന​തി​നും രാ​ഷ്ട്രീ​യ താ​ല്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് നാ​ട്ടു​കാ​രെ തെ​റ്റി​ധ​രി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും സ​മ​ര​രം​ഗ​ത്ത് ഇ​റ​ക്കു​ക​യു​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി.

പ്ര​തി​ഷേ​ധ മാ​ർ​ച്ച്
ന​ട​ത്തി

ചെ​റു​തോ​ണി: മ​ണി​യാ​റ​ൻ​കു​ടി​യി​ലെ ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​യാ​റ​ൻ​കു​ടി​യി​ൽ മാ​ർ​ച്ച് ന​ട​ത്തി. കെ​പി​സി​സി അം​ഗം എ.​പി. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

മ​ണി​യാ​റ​ൻ​കു​ടി​യി​ൽ സ്ഥാ​പി​ക്കു​ന്ന അ​ന​ധി​കൃ​ത പ്ലാ​ന്‍റി​നു മു​ൻ​പി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​നാ​യി കു​ടി​ൽ കെ​ട്ടാ​ൻ എ​ത്തി​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച സ്ഥ​ല​ത്തെ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​മാ​യ അ​നി​ൽ ആ​നി​ക്ക​നാ​ട്ട്, നി​ഖി​ൽ പൈ​ലി എ​ന്നി​വ​രെ ആ​ക്ര​മി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​യു​ക​യും ബ​ലം​പ്ര​യോ​ഗി​ച്ച് തി​രി​ച്ച​യ​ക്കാ​ൻ ശ്ര​മി​ച്ച​ത് നേ​രി​യ തോ​തി​ൽ വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. ഇ​തേ​തു​ട​ർ​ന്ന് ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

പ്ര​ശ്നം രൂ​ക്ഷ​മാ​കു​ന്ന​തു​ക​ണ്ട പോ​ലീ​സ് ഇ​ട​പെ​ട്ട് ടൗ​ണി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന സി​പി​എ​മ്മി​ന്‍റെ പ്ര​തി​ഷേ​ധ​യോ​ഗം അ​വ​സാ​നി​പ്പി​ച്ചു. ഇ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​ന്ന​ത്.

സി​പി​എം നേ​താ​ക്ക​ൾ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ​യും പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചും ജ​ന​കീ​യ സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ നോ​ക്കി​യാ​ൽ എ​ന്തു വി​ല​കൊ​ടു​ത്തും ചെ​റു​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു​ന​ൽ​കി.എം.​ഡി. അ​ർ​ജു​ന​ൻ, റോ​യി കൊ​ച്ചു​പു​ര, പി.​ഡി. ജോ​സ​ഫ്, സി.​പി. സ​ലീം, ടോ​മി കൊ​ച്ചു​കു​ടി, ആ​ൻ​സി തോ​മ​സ്, ടി​ന്‍റു സു​ഭാ​ഷ്, സോ​യി​മോ​ൻ സ​ണ്ണി, ടോ​ണി തേ​ക്കി​ല​കാ​ട്ട്, ജ​റി​ൻ ജോ​ജോ, ബാ​ബു പാ​ല​ക്കീ​ൽ, സി.​വി. തോ​മ​സ്, വി​ൻ​സ​ന്‍റ് വ​ള്ളാ​ടി, പി.​ആ​ർ. ര​മേ​ശ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ജ​ന​കീ​യ സ​മ​തി നേ​താ​ക്ക​ളെ
ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്നെ​ന്ന്

ചെ​റു​തോ​ണി: ജ​ന​കീ​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ സ്ത്രീ ​വി​ഷ​യ​ത്തി​ൽ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ല​ജ്ജാ​ക​ര​മെ​ന്ന് ജ​ന​കീ​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ നി​ഖി​ൽ പൈ​ലി, അ​നി​ൽ ആ​നി​ക്ക​നാ​ട് എ​ന്നി​വ​ർ​ക്കു​നേ​രെ മ​ണി​യാ​റ​ൻ​കു​ടി​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്ക​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​വ​ർ പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ വീ​ട്ടി​ൽ ക​യ​റി സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക​ള്ള​ക്കേ​സ് ന​ൽ​കി​യ​ത്. അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചെ​ന്ന ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ലാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ഇ​ട്ടി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം​പോ​ലും ന​ട​ത്താ​തെ ഭ​ര​ണ​ക​ക്ഷി​ക്കു​വേ​ണ്ടി പോ​ലീ​സ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ത്ത​പ​ക്ഷം പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ന​ട​പ​ടി​ക​ൾ​ക്ക് ജ​ന​കീ​യ​സ​മി​തി നേ​തൃ​ത്വം​ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സി​പി​എം ഇ​ത്ത​ര​ത്തി​ലു​ള്ള നാ​ണം​കെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്നും പി​ൻ​മാ​റ​ണ​മെ​ന്നും ജ​ന​കീ​യ സ​മി​തി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

അ​നി​ൽ ആ​ന​യ്ക്ക​നാ​ട്, നി​ഖി​ൽ പൈ​ലി എ​ന്നി​വ​രു​ടെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ൾ പ​രി​ശോ​ധി​ച്ച് ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക​ണ്‍​വീ​ന​ർ പി.​എ. ജോ​ണി, ര​ക്ഷാ​ധി​കാ​രി ഏ​ലി​യാ​മ്മ ജോ​യി, ര​ഞ്ജി​ത്ത് മ​ഞ്ഞ​പ്ര​യി​ൽ, വാ​ർ​ഡ് മെ​ന്പ​ർ അ​ജീ​ഷ് വേ​ലാ​യു​ധ​ൻ, സി​ജു ത​ക​ര​പ്പി​ള്ളി​ൽ, സി.​കെ. ജോ​യി അ​ജീ​ഷ് കൂ​നം​മാ​ക്ക​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.