അ​വ​ശ്യമേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും പോ​സ്റ്റ​ൽ വോ​ട്ട്
Thursday, March 4, 2021 10:24 PM IST
ഇ​ടു​ക്കി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട് വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത അ​വ​ശ്യ​വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം.
ആ​രോ​ഗ്യ​വ​കു​പ്പ്, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ജ​യി​ൽ, എ​ക്സൈ​സ്, മി​ൽ​മ, വൈ​ദ്യു​തി ബോ​ർ​ഡ്, വാ​ട്ട​ർ അ​തോ​റി​ട്ടി, കെഎസ്ആ​ർ​ടി​സി, ട്ര​ഷ​റി,വ​നം​വ​കു​പ്പ്, കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ( ആ​കാ​ശ​വാ​ണി, ദൂ​ര​ദ​ർ​ശ​ൻ, ബി ​എ​സ് എ​ൻ എ​ൽ, റെ​യി​ൽ​വേ, ത​പാ​ൽ, വ്യോ​മ​യാ​നം), ആം​ബു​ല​ൻ​സ്, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, വ്യോ​മ​യാ​നം, ക​പ്പ​ൽ ഗ​താ​ഗ​തം എ​ന്നി​വ​യാ​ണ് അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ.
പോ​സ്റ്റ​ൽ ബാ​ല​റ്റി​നാ​യു​ള്ള 12 ഡി ​അ​പേ​ക്ഷ​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന തീ​യ​തി മു​ത​ൽ അ​ഞ്ചു​ദി​വ​സം ബ​ന്ധ​പ്പെ​ട്ട റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു സ​മ​ർ​പ്പി​ക്ക​ണം. ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യു​ടെ വെ​ബ്സൈ​റ്റി​ൽ നി​ന്ന് അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കും.​
ഇ​തി​നു​പു​റ​മെ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ന്‍റെ നോ​ഡ​ൽ ഓ​ഫീ​സ​റി​ൽ നി​ന്നും ഫോ​റം ല​ഭി​ക്കും.