ഉപ്പുതറ: സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് ഹോമിയോ കോവിഡ് പ്രതിരോധ മരുന്ന് സൗജന്യമായി വിതരണംചെയ്തു. ഉപ്പുതറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ് ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്തംഗം സാബു വേങ്ങവേലിൽ അധ്യക്ഷത വഹിച്ചു. ഉപ്പുതറ ഗവ. ഹോമിയോ ആശുപത്രിയിലെ ഡോ. ധന്യ ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ മേരിക്കുട്ടി ജോസഫ്, ഫെഡറൽ ബാങ്ക് മാനേജർ ഗൗതം, വോളണ്ടിയർ സെക്രട്ടറി അനു മരിയ, ബിനോ, നന്ദന പദ്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നാനൂറോളം വിദ്യാർഥികൾ പ്രതിരോധ മരുന്ന് സ്വീകരിച്ചു.
ഉപ്പുതറ സ്കൂളിലെയും സമീപ സ്കൂളിലെയും എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് മാസ്കുകൾ വിതരണംചെയ്യാനുള്ള തയാറെടുപ്പിലാണിപ്പോൾ എൻഎസ്എസ് യൂണിറ്റ്. ഇതിനായി പ്രത്യേകം മാസ്ക് ബാങ്ക് തയാറാക്കുകയാണ്. ഉപ്പുതറ ഫെഡറൽ ബാങ്ക് 400 എൻ 95 മാസ്കുകൾ കൈമാറി.
പ്രോഗ്രാം ഓഫീസർ സജിൻ സ്കറിയ, വോളണ്ടിയർമാരായ അലൻ ഡാർവിൻ, ലിന്േറാ ജോണ്സണ്, മെബിൻ ജോസ്, ആൽബിൻ അഗസ്റ്റിൻ, ദീപ്തി ജോസഫ്, അശ്വതി രവി, തോമസ് ഫ്രാൻസിസ്, സാന്ദ്ര ബിജു, പി.എസ്. ദേവനന്ദന, ബിബിൻ ബിനോയി, ശ്രീഹരി രാജു തുടങ്ങിയവർ നേതൃത്വംനൽകി.