വ​നി​താ ദി​നാ​ച​ര​ണ​വും വ​നി​താ​ര​ത്നം അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും
Thursday, March 4, 2021 10:24 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ജി​ല്ല​യി​ൽ സാ​മൂ​ഹ്യ​സേ​വ​ന​രം​ഗ​ത്ത് സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ​നി​ത​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വ​നി​താ ര​ത്നം അ​വാ​ർ​ഡി​ന് പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ വി.​സി. രാ​ജു​വി​ന്‍റെ ഭാ​ര്യ ഷൈ​നി രാ​ജു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​ളെ രാ​വി​ലെ 11.30-ന് ​ത​ടി​യ​ന്പാ​ട് മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന വ​നി​താ​ദി​നാ​ചാ​ര​ണ​ത്തി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. 25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് വ​നി​താ​ര​ത്നം അ​വാ​ർ​ഡ്.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള​യാ​ണ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ൽ ജി​ഡി​എ​സ് പ്ര​വ​ർ​ത്ത​ന ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ വ​നി​താ ര​ത്ന​ങ്ങ​ളെ​യും ആ​ദ​രി​ക്കും.
രാ​വി​ലെ 10-ന് ​ത​ടി​യ​ന്പാ​ട് ടൗ​ണി​ൽ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ ന​ട​ക്കും. തു​ട​ർ​ന്ന് വ​നി​താ​ദി​ന​റാ​ലി ന​ട​ക്കും. ’വ​നി​താ​നേ​തൃ​ത്വം: കോ​വി​ഡ് ലോ​ക​ത്തി​ൽ തു​ല്യ​മാ​യ ഭാ​വി’ എ​ന്ന ആ​ശ​യം പ്ര​ച​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ത​ടി​യ​ന്പാ​ടു​നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​ലി കാ​രി​ത്താ​സ് സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട്ര​സ് ജ​ന​റ​ൽ ലി​സി ജോ​ണ്‍ മു​ട​ക്കോ​ടി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. റാ​ലി മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​ന്പോ​ൾ സ്ത്രീ ​സു​ര​ക്ഷ സ​മൂ​ഹ ന​ൻ​മ​യ്ക്ക് എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് സെ​മി​നാ​ർ ന​യി​ക്കും.ത​ടി​യ​ന്പാ​ട് മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന വ​നി​താ​ദി​ന പൊ​തു​സ​മ്മേ​ള​നം കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കും. ലി​സി ജോ​ണ്‍ മു​ട​ക്കോ​ടി​ൽ, ജോ​ണി കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. യോ​ഗ​ത്തി​ൽ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ടും. പ​രി​പാ​ടി​ക​ൾ​ക്ക് ജി​ഡി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ബി പു​ച്ചൂ​ക​ണ്ട​ത്തി​ൽ, സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​ബി പു​ച്ചൂ​ക​ണ്ട​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, സെ​ക്ര​ട്ട​റി സി​റി​യ​ക് ജോ​സ​ഫ്, ബേ​ബി കൊ​ല്ല​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.