മ​ത്സ​രി​ക്കാ​നി​ല്ല: ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ
Thursday, March 4, 2021 10:21 PM IST
ക​ട്ട​പ്പ​ന: അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​പോ​ലെ മു​ന്നി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന ഡി​സി​സി നേ​തൃ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ല്ലാ​ർ.
ഇ​ക്കാ​ര്യം കെ​പി​സി​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും പ​രി​ഗ​ണ​നാ ലി​സ്റ്റി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജി​ല്ല​യി​ൽ അ​ഞ്ചു​സീ​റ്റു​ക​ളി​ലും ഉ​ജ്വ​ല​നേ​ട്ടം കൈ​വ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​ഘ​ട​നാ​പ​ര​മാ​യി പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യെ​ന്നും പു​തു​താ​യി മു​ഴു​വ​ൻ ബൂ​ത്ത് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു ക​ഴി​ഞ്ഞ​താ​യും ഇ​ബ്രാ​ഹിം​കു​ട്ടി പ​റ​ഞ്ഞു. യു​ഡി​എ​ഫി​ലെ ഘ​ട​ക ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ത​ല ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും ഇ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ ത​ല​ത്തി​ൽ ഏ​കോ​പി​പ്പി​ക്കാ​ൻ ഡി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ടു​ക്കി​യി​ലെ ജ​വ​ഹ​ർ ഭ​വ​നി​ൽ ഒ​രു വാ​ർ റൂം ​സ​ജ്ജ​മാ​ക്കു​മെ​ന്നും ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​നും പ്ര​ത്യേ​കം ഹെ​ൽ​പ് ഡെ​സ്കു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചു.
ഓ​രോ പ​ഞ്ചാ​യ​ത്തി​ലും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ചു​മ​ത​ല​യും ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ഓ​രോ ബൂ​ത്തി​ലും അ​ഞ്ച് അം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള യൂ​ത്ത് വ​നി​ത- വി​ദ്യാ​ർ​ഥി സ്ക്വാ​ഡു​ക​ൾ ഏ​ഴു​മു​ത​ൽ രം​ഗ​ത്തി​റ​ങ്ങും. എ​ല്ലാ​വ​ർ​ക്കു​മു​ള്ള 35 ദി​വ​സ​ത്തെ പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​റും ഉ​ട​ൻ പു​റ​ത്തി​റ​ക്കും.
ജ​യ​സാ​ധ്യ​ത മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​മെ​ന്നും എ​ഐ​സി​സി​യു​ടെ സ​ർ​വേ ഇ​ക്കാ​ര്യ​ത്തി​ൽ അ​വ​ലം​ബ​മാ​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ഇ​ടു​ക്കി ഡി​സി​സി ജ​ന​റ​ൽ ബോ​ഡി യോ​ഗം ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്നു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് രാ​ജ​ൻ, എം.​എ​ൻ. ഗോ​പി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ, ജോ​ർ​ജ് ജോ​സ​ഫ് പ​ട​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.