റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന്
Sunday, February 28, 2021 10:25 PM IST
അ​ടി​മാ​ലി: ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന മൂ​ന്നാ​ർ - ഉ​ടു​മ​ൽ​പ്പെ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ക​ന്നി​മ​ല പാ​ല​ത്തി​നു സ​മീ​പം ത​ക​ർ​ന്ന റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര അ​പ​ക​ട​ക​ര​മാ​യി​ട്ട് ര​ണ്ടു​വ​ർ​ഷ​മാ​യി.

ക​ന​ത്ത മ​ഴ​യി​ൽ ക​ന്നി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ​യാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​ത്. ക​ന്നി​മ​ല പാ​ല​ത്തി​നു സ​മീ​പ​ത്തെ റോ​ഡും സം​ര​ക്ഷ​ണ ഭി​ത്തി​യും ത​ക​ർ​ന്ന​തോ​ടെ ഒ​രേ​സ​മ​യം ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​വി​ടെ ഗ​താ​ഗ​ത​കു​രു​ക്കും പ​തി​വാ​ണ്.

മ​ധ്യ​വേ​ന​ല​വ​ധി​യാ​യാ​ൽ ഇ​ര​വി​കു​ള​ത്തേ​ക്കു​ൾ​പ്പെ​ടെ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തോ​ടെ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വു​മേ​റും. ഇ​തോ​ടെ ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​കും.