മ​ഠ​ത്തി​ക്ക​ണ്ടം-​മു​ത​ല​ക്കോ​ടം റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് ഇ​ഴ​യു​ന്നു
Sunday, February 28, 2021 10:20 PM IST
തൊ​ടു​പു​ഴ:​ക​രാ​റു​കാ​ര​ൻ കൃ​ത്യ​മാ​യി ജോ​ലി​ചെ​യ്യാ​ൻ ത​യാ​റാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ന​ഗ​ര​സ​ഭ​യി​ലെ മ​ഠ​ത്തി​ക്ക​ണ്ടം-​മു​ത​ല​ക്കോ​ടം റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് ഇ​ഴ​യു​ന്ന​താ​യി ആ​ക്ഷേ​പം.​
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് ഈ ​റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രു​ന്നു.​
അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ക​രാ​റു​കാ​ര​ൻ പി​റ്റേ​ന്നു ത​ന്നെ കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ൾ​പ്പെ​ടെ സ്ഥ​ല​ത്ത് എ​ത്തി​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ളെ ഏ​ർ​പ്പാ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​ർ രാ​ത്രി ഫോ​ണി​ൽ വി​ളി​ച്ച് പി​റ്റേ​ന്ന് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
​അ​തേ സ​മ​യം റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന​തു​മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​തു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​ണ്.
സ​മ​യ​ബ​ന്ധി​ത​മാ​യി റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബ​ജ​റ്റ​വ​ത​ര​ണ​ത്തി​നാ​യി ചേ​ർ​ന്ന ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ കൗ​ണ്‍​സി​ലം​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​
ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യാ​ണ് റോ​ഡ് നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം.