ഹ​ലോ ഇം​ഗ്ലീ​ഷ്: പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Sunday, February 28, 2021 10:20 PM IST
അ​ടി​മാ​ലി: സ്കൂ​ളു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഹ​ലോ ഇം​ഗ്ലീ​ഷ് പ​രി​പാ​ടി​യു​ടെ തു​ട​ർ​ച്ച​യാ​യു​ള്ള ഹ​ലോ വേ​ൾ​ഡ് ഇം​ഗ്ലീ​ഷ് ഡി​ജി​റ്റ​ൽ ഇ​ൻ​ട്രാ​ക്റ്റീ​വ് ലേ​ണിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി അ​ടി​മാ​ലി​യി​ൽ ന​ട​ന്നു.
അ​ടി​മാ​ലി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​ഡി. ഷാ​ജി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
എ​ഇ​ഒ പി. ​അം​ബി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. രാ​ജു പ​രി​പാ​ടി​യു​ടെ ടീ​സ​ർ പ്ര​കാ​ശ​നം​ചെ​യ്തു. അ​ടി​മാ​ലി ബി​ആ​ർ​സി ട്രെ​യി​ന​ർ ഷാ​ജി തോ​മ​സ് പ്ര​സം​ഗി​ച്ചു.

കാ​ർ​ഷി​ക മാ​ർ​ക്ക​റ്റ് തു​റ​ന്നു

ചെ​റു​തോ​ണി: ഇ​ടു​ക്കി ജൈ​വ​ഗ്രാം ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചെ​റു​തോ​ണി​യി​ൽ കാ​ർ​ഷി​ക വി​പ​ണി തു​റ​ന്നു. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ചെ​റു​തോ​ണി ജൈ​വ​ഗ്രാം സൊ​സൈ​റ്റി​യോ​ടു ചേ​ർ​ന്നു​ള്ള ഹാ​ളി​ൽ വി​പ​ണ​നം ന​ട​ത്താം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി വി​ത്തു​ക​ളും അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ന​ഴ്സ​റി​യും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കും. കാ​ർ​ഷി​ക വി​പ​ണി ചെ​റു​തോ​ണി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​കെ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, പി.​ബി. സ​ബീ​ഷ്, കെ.​ജി. സ​ത്യ​ൻ, ഡി​റ്റാ​ജ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.