ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത നേ​തൃ​സ​മ്മേ​ള​നം ഇ​ന്നു പാ​ലാ​യി​ൽ
Saturday, February 27, 2021 11:56 PM IST
പാ​ലാ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത നേ​തൃ​സ​മ്മേ​ള​ന​വും 2021-24 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ​ത്തെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്നു രണ്ടിന് പാ​ലാ ബി​ഷ​പ്സ് ഹൗ​സ് ഹാ​ളി​ല്‍ ന​ട​ത്തും.

സ​മു​ദാ​യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, ന്യൂ​ന​പ​ക്ഷ​വി​വേ​ച​ന​വും അ​വ​കാ​ശ​ങ്ങ​ളും, മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും. പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റെ​ടു​ക്കും.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​നം ബി​ഷ​പ് മാര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കും. സാ​ജു അ​ല​ക്‌​സ്, ജേ​ക്ക​ബ് മു​ണ്ട​ക്ക​ല്‍, ഇ​മ്മാ​നു​വ​ല്‍ നി​ധീരി, സാബു പൂ​ണ്ടി​ക്കു​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.