റോ​ഡ് ന​വീ​ക​ര​ണം
Saturday, February 27, 2021 11:55 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ലൈ​ബ്ര​റി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​ടി​മാ​ലി ടൗ​ണി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ബൈ​പ്പാ​സ് റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണി​ത്. താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തു​നി​ന്നാ​രം​ഭി​ക്കു​ന്ന റോ​ഡ് വ്യാ​പാ​ര​ഭ​വ​നു​മു​ന്പി​ൽ ദേ​ശീ​യ​പാ​ത​യു​മാ​യി സം​ഗ​മി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. 1500 മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡ് ആ​റു മീ​റ്റ​ർ മു​ത​ൽ എ​ട്ടു മീ​റ്റ​ർ വ​രെ വീ​തി​യി​ൽ ന​വീ​ക​രി​ക്കും. കാ​ൽ​ന​ട​യാ​ത്രി​ക​ർ കൂ​ടു​ത​ലാ​യി ഈ ​ബൈ​പ്പാ​സ് റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.