ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ജോലികളുമായി നേരിട്ടു ബന്ധപ്പെടുന്ന സർക്കാർ ജീവനക്കാർക്കു കോവിഡ് വാക്സിൻ കുത്തിവയ്പ് മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ 26 ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കും. ആധാർ കാർഡ് കരുതിയിരിക്കണം.
കൊന്നത്തടി എഫ്എച്ച്സി, വണ്ണപ്പുറം പിഎച്ച്സി, ഉപ്പുതറ സിഎച്ച്സി, വണ്ടൻമേട് സിഎച്ച്സി, കുമളി എഫ്എച്ച്സി, കഞ്ഞിക്കുഴി എഫ്എച്ച്സി, കരിമണ്ണൂർ, മറയൂർ സിഎച്ച്സി, മുട്ടം സിഎച്ച്സി, ദേവികുളം സിഎച്ച്സി, വാത്തിക്കുടി സിഎച്ച്സി, പുറപ്പുഴ സിഎച്ച്സി, വണ്ടിപ്പെരിയാർ, ഉടുന്പഞ്ചോല, കാഞ്ചിയാർ, ദേവിയാർ കോളനി, ശാന്തൻപാറ, പെരുവന്താനം, ഇടുക്കി ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, അറക്കുളം പിഎച്ച്സി, രാജാക്കാട് സിഎച്ച്സി, ചിത്തിരപുരം സിഎച്ച്സി, മൂലമറ്റം ബിഷപ് വയലിൻ ആശുപത്രി, മുതലാക്കോടം ഹോളി ഫാമിലി, തൊടുപുഴ സഹകരണ ആശുപത്രി, എംഎംടി മുണ്ടക്കയം, തൊടുപുഴ സെന്റ് മേരീസ്, തൊടുപുഴ ചാഴികാട്ട്, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി, അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രി എന്നിവിടങ്ങളാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ.