40 വ​ർ​ഷം മു​ന്പു​ള്ള ചു​വ​രെ​ഴു​ത്ത് ഇ​ന്നും .
Saturday, February 27, 2021 10:35 PM IST
നെ​ടു​ങ്ക​ണ്ടം: വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം​കൂ​ടി എ​ത്തു​ന്പോ​ൾ നാ​ൽ​പ​തോ​ളം വ​ർ​ഷം മു​ന്പു​ള്ള ഒ​രു ചു​വ​രെ​ഴു​ത്ത് ഇ​പ്പോ​ഴും മാ​യാ​തെ നി​ൽ​ക്കു​ന്നു. കാ​ല​മേ​റെ ക​ഴി​ഞ്ഞി​ട്ടും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി പു​തി​യ ത​ല​മു​റ​യ്ക്ക് കൗ​തു​കം പ​ക​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ് ക​ന്പം​മെ​ട്ടി​ലെ ഈ ​പ്ര​ചാ​ര​ണ ചു​വ​രെ​ഴു​ത്ത്. വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള​താ​കു​ന്പോ​ൾ അ​തി​ൽ ഒ​ട്ടേ​റെ കൗ​തു​ക​ങ്ങ​ൾ ഉ​ണ്ടാ​കും.

ഇ​ടു​ക്കി ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ക​ന്പം​മെ​ട്ട് ചെ​ക്ക് പോ​സ്റ്റി​നു​സ​മീ​പം പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള സ​ർ​ക്കാ​ർ കെ​ട്ടി​ട​ത്തി​ലാ​ണ് അ​ത്ത​ര​മൊ​രു ചു​വ​രെ​ഴു​ത്തു​ള്ള​ത്. 1982-ൽ ​ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച ഇ​ട​ത് - വ​ല​ത് മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ് ഇ​വി​ടു​ത്തെ ചു​വ​രെ​ഴു​ത്ത്. കാ​ല​മേ​റെ ക​ഴി​ഞ്ഞി​ട്ടും ഈ ​ചു​വ​രെ​ഴു​ത്തും ചി​ഹ്ന​ങ്ങ​ളും ഇ​തു​വ​രെ മാ​ഞ്ഞി​ട്ടി​ല്ല.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ വി.​ടി. സെ​ബാ​സ്റ്റ്യ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ കു​തി​ര, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സി​പി​എ​മ്മി​ലെ എം. ​ജി​ന​ദേ​വ​ന്‍റെ ചി​ഹ്ന​മാ​യ അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം എ​ന്നി​വ​യും ഇ​തോ​ടൊ​പ്പ​മു​ള്ള ചു​വ​രെ​ഴു​ത്തു​മാ​ണ് അ​ര​നൂ​റ്റാ​ണ്ടോ​ളം പി​ന്നി​ട്ടി​ട്ടും മാ​യാ​തെ നി​ൽ​ക്കു​ന്ന​ത്. സാ​ധാ​ര​ണ ക​രി​ങ്ക​ൽ ചു​മ​രി​ൽ കു​മ്മാ​യം​പൂ​ശി നീ​ലം ക​ല​ക്കി വ​ര​ച്ച ചി​ഹ്ന​ങ്ങ​ളും എ​ഴു​ത്തു​ക​ളും ഇ​പ്പോ​ഴും മാ​യാ​തെ നി​ല​നി​ൽ​ക്കു​ന്ന​ത് പു​തു​കാ​ല​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ​ങ്കി​ലും കൗ​തു​ക​ക്കാ​ഴ്ച​യാ​ണ്.

അ​ന്ന് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ഇ​രു​മു​ന്ന​ണി​യു​ടെ നേ​താ​ക്ക​ൻ​മാ​രും മ​ണ്‍​മ​റ​ഞ്ഞെ​ങ്കി​ലും മാ​യാ​തെ നി​ൽ​ക്കു​ന്ന ചു​വ​രെ​ഴു​ത്ത് അ​വ​രു​ടെ ഓ​ർ​മ​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തു​കൂ​ടി​യാ​യി മാ​റി​യി​രി​ക്കു​ന്നു. കാ​ല​പ്പ​ഴ​ക്കം മൂ​ലം ജീ​ർ​ണി​ച്ച കെ​ട്ടി​ടം ഉ​പ​യോ​ഗ​ര​ഹി​ത​മാ​യെ​ങ്കി​ലും പ​ഴ​കി​യ കെ​ട്ടി​ത്തി​ൽ പു​തി​യ ചു​വ​രെ​ഴു​ത്തി​ന് സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ കു​തി​ര​യും അ​രി​വാ​ൾ ചു​റ്റി​ക​യു​മൊ​ക്കെ ഇ​നി​യും ഏ​റെ​ക്കാ​ലം ഇ​വി​ടെ മാ​യാ​തെ നി​ന്നേ​ക്കാം. ആ ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ർ​മ​ക​ളും.