തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ര​വം ഉ​യ​ർ​ന്നു
Saturday, February 27, 2021 10:35 PM IST
തൊ​ടു​പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി​യ​തോ​ടെ വി​വി​ധ മു​ന്ന​ണി​ക​ളി​ലും പാ​ർ​ട്ടി​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച സ​ജീ​വ​മാ​യി.

​ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ല​വി​ൽ യു​ഡി​എ​ഫി​ന് ഒ​ന്നും എ​ൽ​ഡി​എ​ഫി​ന് അ​ഞ്ചും ജ​ന​പ്ര​തി​നി​ധി​ക​ളാ​ണു​ള്ള​ത്. നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ നി​ല​നി​ർ​ത്തു​ക​യും പു​തി​യ​തു പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന​തി​ലു​മാ​ണ് ക​ക്ഷി​ക​ളു​ടെ ആ​ലോ​ച​ന.​എ​ൻ​ഡി​എ ആ​ക​ട്ടെ വോ​ട്ടിം​ഗ്ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലു​മാ​ണ്. ജി​ല്ല​യി​ലെ അ​ഞ്ചു​നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫും​എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും പ്ര​മു​ഖ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ ത​ന്നെ ക​ള​ത്തി​ലി​റ​ക്കാ​നു​ള്ള ഉൗ​ർ​ജി​ത ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്.​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്കു മാ​ത്ര​മ​ല്ല പു​തു​ത​ല​മു​റ​യ്ക്കും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി ആ​രാ​ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളു​ണ്ട്. ജി​ല്ല​യു​ടെ​യും മ​ണ്ഡ​ല​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​നാ​യി ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ത​ങ്ങ​ൾ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നാ​ണ് വി​വി​ധ​മേ​ഖ​ല​ക​ളി​ലു​ള്ള വോ​ട്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.
രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ന്‍റെ സ​ർ​വ​തോ·ു​ഖ​മാ​യ വി​ക​സ​ന​മാ​ണ് യു​വ​ത​ല​മു​റ​യു​ടെ മ​ന​സി​ലു​ള്ള​ത്.

മ​രി​യ ബാ​ബു
മ​രു​തോ​ലി​ൽ അ​റ​ക്കു​ളം
(ബി.​എ ലി​റ്റ​റേ​ച്ച​ർ വി​ദ്യാ​ർ​ഥി​നി)

എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ച്ചു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​വ​രാ​യി​രി​ക്ക​ണം സ്ഥാ​നാ​ർ​ഥി​ക​ൾ.​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മു​ണ്ടാ​ക​ണം.​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ശ്ര​മി​ക്കു​ന്ന വ്യ​ക്തി​ക​ളെ​യാ​ണ് നാ​ടി​ന് ആ​വ​ശ്യം. നാ​ടി​ന്‍റെ വി​ക​സ​ന​ത്തോ​ടൊ​പ്പം പ്ര​കൃ​തി​യെ​യും ചേ​ർ​ത്തു​പി​ടി​ക്കാ​ൻ ക​ഴി​യ​ണം.​സു​സ്ഥി​ര വി​ക​സ​ന​ത്തോ​ടൊ​പ്പം എ​ല്ലാ​ജ​ന​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്ന ക​ർ​മ​ശേ​ഷി​യു​ള്ള ആ​ളെ​യാ​ണ് ആ​വ​ശ്യം.​ജ​ന​ങ്ങ​ളെ അ​റി​യു​ന്ന, ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി വേ​ണം.

ജി​ബി​ന ജെ​യിം​സ് പു​ളി​ക്ക​ൽ,തൊ​ടു​പു​ഴ
(ബി​എ​ഡ് വി​ദ്യാ​ർ​ഥി​നി)

പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും അ​തു​വ​ഴി പു​തി​യ തൊ​ഴി​ൽ അ​വ​സ​രം സൃ​ഷ്ടി​ക്കാ​നും ക​ഴി​യു​ന്ന ഇ​ച്ഛാ​ശ​ക്തി​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ആ​വ​ശ്യം.​ഇ​തി​ന് അ​നു​ഭ​വ​സ​ന്പ​ത്തും വി​ദ്യാ​ഭ്യാ​സ​വു​മു​ള്ള യു​വ​ത​ല​മു​റ മ​ൽ​സ​ര​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ര​ണം.​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ലും ജ​ന​ങ്ങ​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ലും അ​ടു​ത്തി​ട​പ​ഴ​കി​യി​ട്ടു​ള്ള​വ​രെ​യാ​ണ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കേ​ണ്ട​ത്.​
വ്യ​ക്തി​താ​ൽ​പ​ര്യ​മ​ല്ല നാ​ടി​ന്‍റെ താ​ൽ​പ​ര്യ​മാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​ത്.

അ​മ​ൽ ജോ​സ് പാ​ല​യ്ക്കാ​മ​റ്റ​ത്തി​ൽ,
തൊ​ടു​പു​ഴ
(സോഫ്റ്റ് വെയ​ർ എ​ൻ​ജി​നി​യ​ർ

മു​ഴു​വ​ൻ സ​മ​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​ത്തെ​ക്കാ​ളു​പ​രി ഏ​തെ​ങ്കി​ലും തൊ​ഴി​ൽ ചെ​യ്ത് ജീ​വി​ക്കു​ന്ന ആ​ളാ​ക​ണം സ്ഥാ​നാ​ർ​ഥി​ക​ളാ​യി വ​രേ​ണ്ട​ത്. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം മു​ഖ്യ​ഘ​ട​ക​മാ​ണ്. പാ​ർ​ട്ടി​ക്കു​വേ​ണ്ടി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ക​രു​ത്.​മ​റി​ച്ച് സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​വാ​യ കാ​ര്യ​ങ്ങ​ളി​ൽ അ​റി​വു​ണ്ടാ​കു​ക​യും അ​ത് ജ​നോ​പ​കാ​ര​പ്ര​ദ​മാ​ക്കി മാ​റ്റാ​ൻ മ​ന​സു​ള്ള ആ​ളു​മാ​ക​ണം.​താ​ത്ക്കാ​ലി​ക നേ​ട്ട​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​തെ ഭാ​വി​യെ ല​ക്ഷ്യം​വ​ച്ചും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ക​ണം.

അ​ജി​ത്ത് മാ​ത്യു
പ​ന​ന്താ​ന​ത്ത്, ക​ഞ്ഞി​ക്കു​ഴി
(കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട്)

പ​ക്ഷ​പാ​ത​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളാ​ക​രു​ത്.​പൊ​തു​ന·​യ്ക്കു​വേ​ണ്ടി നി​ല​കൊ​ള്ളാ​ൻ ക​ഴി​യ​ണം.​പാ​ർ​ട്ടി​യോ,മ​ത​മോ നോ​ക്കാ​തെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​വ​രെ​യാ​ണ് ജ​നം കാ​ത്തി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞ് പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി ജ​ന​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള ആ​ളു​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളാ​യി വ​രു​ന്ന​ത് ഗു​ണ​ക​ര​മാ​ണ്.​ഇ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ൽ മൂ​ല്യ​ങ്ങ​ൾ കു​റ​ഞ്ഞു​വ​രി​ക​യാ​ണ്.​അ​തി​നാ​ൽ മൂ​ല്യ​ബോ​ധ​മു​ള്ള നേ​താ​ക്ക​ളെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​രി​ഗ​ണി​ക്ക​ണം.

സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്
മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ,ചാ​ലാ​ശേ​രി
(വി​ദ്യാ​ർ​ഥി,ബി.​എ ആ​നി​മേ​ഷ​ൻ ആ​ന്‍റ് ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ് )

മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​നി​ക്കു​ന്ന​വ​രും സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യു​മാ​ക​ണം.​ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് ക്രി​യാ​ൽ​മ​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​വ​രും അ​ഴി​മ​തി ര​ഹി​ത​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​വ​രു​മാ​ക​ണം.​മ​ണ്ഡ​ല​ത്തി​ന്‍റെ പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തി അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​നും പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കാ​നും കാ​ര്യ​ക്ഷ​മ​ത​യു​ള്ള വ്യ​ക്തി​യാ​ക​ണം.​അ​ല്ലെ​ങ്കി​ൽ ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി വി​ക​സ​നം മു​ട​ങ്ങും.

ജേ​ക്ക​ബ് ലി​ബി​ൻ
കു​ര്യ​പ്പു​റം, മൂ​ന്നാ​ർ
ര​ണ്ടാം വ​ർ​ഷ ബി.​എ​സ്.​സി വി​ദ്യാ​ർ​ഥി, (യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി
മൂ​ന്നാ​ർ ഗ​വ.​കോ​ളേ​ജ്)

അ​ഴി​മ​തി​യെ പ​ടി​ക്കു പു​റ​ത്തു നി​ർ​ത്തു​ന്ന​വ​രാ​ക​ണം. രാ​ഷ്ട്രീ​യ​ത്തി​ലെ യാ​ഥാ​സ്ഥി​തി​ക മ​നോ​ഭാ​വം വെ​ടി​ഞ്ഞ് വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു​മി​ച്ചു നി​ൽ​ക്ക​ണം.
നാ​ടി​നു ക്ഷേ​മ​മെ​ന്ന​ത് ഒ​രു അ​ല​ങ്കാ​ര​മാ​ക്കി തീ​ർ​ക്ക​രു​ത്. ക്ഷേ​മം ജ​ന​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​ക​ണം.

പു​രോ​ഗ​മ​ന​വും യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പു​മു​ള്ള​വ​രെ മ​ത്സ​രി​പ്പി​ക്കാ​ൻ മു​ന്ന​ണി​ക​ൾ ത​യാ​റാ​ക​ണം. രാ​ഷ്ട്രീ​യ​ത്തി​ലും കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്താ​ൻ മു​ന്ന​ണി​ക​ൾ ധൈ​ര്യ​വും ആ​ർ​ജ്ജ​വും കാ​ട്ട​ണം.

ജെ​സ്നി ജെ​യി​ൻ
പു​തു​മാ​ട​ശേ​രി,മൂ​ന്നാ​ർ
(ര​ണ്ടാം വ​ർ​ഷ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ വി​ദ്യാ​ർ​ഥി​നി)

ന്യൂ ​ജ​ന​റേ​ഷ​ൻ എ​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി യു​വ​ത​യെ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടി​ൽ നി​ന്ന് അ​ക​റ്റി നി​ർ​ത്ത​രു​ത്. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും നാ​ടി​ന്‍റെ​യും വി​ക​സ​ന​ത്തി​ന് യു​വ​ജ​ന​ങ്ങ​ളെ പ്രാ​പ്ത​മാ​ക്കു​ന്ന വി​ധ​ത്തി​ൽ വേ​ണം സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ. ദീ​ർ​ഘ​വീ​ഷ​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​വാ​നും അ​ത് ഇ​ച്ഛാ​ശ​ക്തി​യോ​ടെ ന​ട​പ്പി​ൽ വ​രു​ത്താ​നും ക​ഴി​വു​ള്ള​വ​രാ​ക​ണം. ഭ​ര​ണ​ത്തി​ൽ ആ​രു വ​രു​ന്ന എ​ന്ന​തി​ല​ല്ല, ഏ​ങ്ങ​നെ ഭ​രി​ക്കു​ന്നു എ​ന്ന​തി​ലാ​ണ് കാ​ര്യം.​ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലു​ള്ള ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റ​പ്പെ​ടാ​തെ പോ​കു​ന്നു​ണ്ടെ​ങ്കി​ൽ ഭ​ര​ണ​ത്തി​ൽ വ​രു​ന്ന​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​വ​രാ​യി കാ​ലം അ​ട​യാ​ള​പ്പെ​ടു​ത്തും.​അ​തി​നാ​ൽ പൊ​തു​ജ​ന​സ​മ്മ​ത​രാ​യ​വ​രെ​യാ​ണ് മ​ൽ​സ​ര​രം​ഗ​ത്ത് കൊ​ണ്ടു​വ​രേ​ണ്ട​ത്.