എം​പി ഹാ​ജ​രി​ല്ലാ​തെ തോ​റ്റു​പോ​യ കു​ട്ടി​യെ​പ്പോ​ലെ: ക​ർ​ഷ​ക സം​ഘം
Wednesday, February 24, 2021 10:13 PM IST
ചെ​റു​തോ​ണി: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ ക​ഴി​വി​ല്ലാ​യ്മ നാ​ടി​ന് ബാ​ധ്യ​ത​യാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഹാ​ജ​രി​ല്ലാ​തെ തോ​റ്റു​പോ​യ കു​ട്ടി​യെ പോ​ലെ​യാ​ണ് ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ എം​പി​യു​ടെ അ​വ​സ്ഥ​യെ​ന്നും ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ് പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ബ​ഫ​ർ സോ​ണ്‍ പോ​ലു​ള​ള വി​ഷ​യ​ത്തി​ലും പ​ക​ര​ക്കാ​രെ അ​യ​ച്ച് ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യാ​ണ് എം​പി. വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കൃ​ഷി ഇ​ട​ങ്ങ​ളി​ലേ​ക്കു​മു​ള​ള ദൂ​രം നി​ശ്ച​ച​യി​ക്കു​ന്ന​തി​നാ​യി ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ബ​ഫ​ർ സോ​ണി​ന്‍റെ പ്ര​ത്യേ​ക യോ​ഗ​ത്തി​ലും എം​പി പ​ക​ര​ക്കാ​ര​നെ​യാ​ണ് അ​യ​ച്ച​ത്. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട എം​പി പ​ങ്കെ​ടു​ക്കാ​ത്ത​തു​മൂ​ലം ഇ​ത്ത​രം യോ​ഗ​ങ്ങ​ളി​ലെ​ല്ലാം നി​ക്ഷി​പ്ത താ​ൽ​പ​ര്യ​മു​ള​ള വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ധി​പ​ത്യ​ത്തി​ന് അ​വ​സ​രം ഒ​രു​ക്കി​കൊ​ടു​ത്തു. ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, എം.​വി. ബേ​ബി എ​ന്നു​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.