മു​ട്ട​ത്തെ കു​ടി​വെ​ള്ളക്ഷാ​മം തു​ട​രും; ക​രാ​റു​കാ​ർ സ​മ​ര​ത്തി​ൽ; മോ​ട്ടോ​ർ സ്ഥാ​പി​ക്ക​ൽ ത​ട​സ​പ്പെ​ട്ടു
Wednesday, February 24, 2021 10:11 PM IST
മു​ട്ടം: ജ​ല അ​ഥോ​റി​റ്റി ക​രാ​റു​കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം​ ത ു​ട​രു​ന്ന​തോ​ടെ കു​ടി​വെ​ള്ളവി​ത​ര​ണം താ​ളംതെ​റ്റി. ര​ണ്ട് വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്ത​തി​ന്‍റെ കു​ടി​ശി​ക​യാ​ണ് ക​രാ​റു​കാ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ക​രാ​റു​കാ​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി​ലാ​ണ്.
ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മു​ട്ട​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ട്ടം പ​ഞ്ചാ​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷംമു​ന്പ് കേ​ടാ​യി​ക്കി​ട​ക്കു​ന്ന മോ​ട്ടോ​റി​ന് പ​ക​രം കാ​ളി​യാ​റി​ൽ നി​ന്നും ഒ​രു മോ​ട്ടോ​ർ എ​ത്തി​ച്ചി​രു​ന്നു. ഇ​ത് സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ക​രാ​റു​കാ​ർ അ​നി​ശ്ചി​ത​കാ​ലസ​മ​ര​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ മോ​ട്ടോ​ർ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ നി​ല​ച്ചു. നി​ല​വി​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഒ​രു മോ​ട്ടോ​ർ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത് പ​ദ്ധ​തി​ക്ക് പ​ര്യാ​പ്ത​മ​ല്ല. ഒ​രു മോ​ട്ടോ​ർ കൂ​ടി സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മെ മു​ട്ട​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​കു. ക​രാ​റു​കാ​രു​ടെ സ​മ​രം നീ​ണ്ടാ​ൽ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു​ള്ള പ​രി​ഹാ​ര​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും.