മാ​ങ്കു​ള​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷം; ഇ​ന്ന് ഡി​എ​ഫ്ഒ ഓ​ഫീ​സ് മാ​ർ​ച്ച്
Tuesday, February 23, 2021 10:31 PM IST
മാ​ങ്കു​ളം: മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ൽ വ​ന്യ​മൃ​ഗ ശ​ല്യം​മൂ​ലം ജ​ന​ജി​വി​തം ദു​സ​ഹ​മാ​യി. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ​നി​ന്നും ത​ങ്ങ​ളു​ടെ ജീ​വ​നും വ​സ്തു​വ​ക​ക​ളും ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ ഇ​ന്ന് വി​രി​പാ​റ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.
ആ​ന​യും കു​ര​ങ്ങും പ​ന്നി​യും മ​യി​ലും കേ​ഴ​യും മ്ലാ​വു​മെ​ല്ലാം കൃ​ഷി​യും വീ​ടും ന​ശി​പ്പി​ക്കു​ക​യാ​ണ്. ത​ങ്ങ​ളെ സം​ര​ക്ഷി​ക്കേ​ണ്ട സ​ർ​ക്കാ​രും വ​നം​വ​കു​പ്പും നി​ഷ്ക്രി​യ​രാ​ണെ​ന്ന് ജ​ന​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.
ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ കൊ​ടു​ക്കു​വാ​ൻ ഉ​ണ്ടാ​ക്കി​യ കെ എ ഫ്ഡി​സി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.
ഈ ​സ്ഥാ​പ​ന​ത്തെ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നും വി​രി​പാ​റ എ​ൽ​പി സ്കൂ​ളി​ന് വ​ഴി കൊ​ടു​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രു​ടെ കൃ​ഷി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡി​എ​ഫ്ഒ ഓ​ഫി​സി​നു മു​ൻ​പി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ന്ന​ത്.
രാ​വി​ലെ 11-ന് ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്ര​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ​ണ്ണി വ​രി​ക്ക​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, ജോ​ർ​ജ് തോ​മ​സ്, ഇ.​ജെ. ജോ​സ​ഫ്, പി.​ജെ. തോ​മ​സ്, കെ.​വി. ജോ​യി​ക്കു​ട്ടി, ബി​ജു പ​ള്ള​ത്ത്, ബാ​ബു വ​ർ​ഗീ​സ്, ജൂ​ലി ജോ​സ​ഫ്, ലി​ബി​ൻ മാ​ണി, റോ​ബി​ൻ തെ​ള്ളി​യാ​ങ്ക​ൽ, ജോ​മോ​ൻ കോ​ലം​കു​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.