നെ​ടു​ങ്ക​ണ്ട​ത്ത് സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നു: ഡി​സി​സി
Tuesday, February 23, 2021 10:30 PM IST
നെ​ടു​ങ്ക​ണ്ടം: മ​ന്ത്രി എം.​എം. മ​ണി​യു​ടെ​യും സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ​യും പി​ൻ​ബ​ല​ത്തി​ൽ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​നാ​പ​തി വേ​ണു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ചേ​ന്പ​ള​ത്തും മ​ഞ്ഞ​പ്പെ​ട്ടി​യി​ലും ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്.
ചേ​ന്പ​ള​ത്ത് പാ​ല​ത്താ​ന​ത്ത് ആ​ന്‍റ​ണി​യെ ഭീ​ക​ര​മാ​യി ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു. പ​ല്ല് അ​ടി​ച്ചു​പൊ​ഴി​ക്കു​ക​യും മൂ​ക്കി​ന്‍റെ പാ​ല​വും ന​ട്ടെ​ല്ലും തോ​ളെ​ല്ലും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ​യെ​യും ഗ​ർ​ഭി​ണി​യാ​യ മ​രു​മ​ക​ളെ​യും ആ​ക്ര​മി​ച്ചു.
ഈ ​ആ​ക്ര​മ​ണം ന​ട​ന്ന​തി​നു പി​റ്റേ​ന്ന് മ​ഞ്ഞ​പ്പെ​ട്ടി പോ​ളി​ടെ​ക്നി​ക് പ്രി​ൻ​സി​പ്പ​ലി​നെ ഫോ​ണി​ലൂ​ടെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​വ​ന് സ്വ​ത​ന്ത്ര​മാ​യി ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.
സി​പി​എ​മ്മി​ന്‍റെ ഇ​ത്ത​രം അ​ക്ര​മ​രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ക്ര​മി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് പാ​ർ​ട്ടി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സേ​നാ​പ​തി വേ​ണു ആ​വ​ശ്യ​പ്പെ​ട്ടു.
കെ.​എ​ൻ. ത​ങ്ക​പ്പ​ൻ, അ​നി​ൽ ക​ട്ടൂ​പ്പാ​റ, റെ​ജി ആ​ശാ​രി​ക​ണ്ടം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.