ജി​ല്ല​യി​ൽ യാ​ത്രാ​ക്ലേ​ശം ഇ​ര​ട്ടി​യാ​ക്കി കെഎസ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക്
Tuesday, February 23, 2021 10:29 PM IST
തൊ​ടു​പു​ഴ: ശ​ന്പ​ള​പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് ഒ​രുവി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​യ​തോ​ടെ ജി​ല്ല​യി​ൽ കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ചത് യാ​ത്ര​ക്കാ​രെ വ​ല​ച്ചു. പ​ല ഡി​പ്പോ​ക​ളി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വുമൂ​ലം വി​ര​ലി​ലെ​ണ്ണാ​വു​ന്ന സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്.
ഇ​തി​നി​ടെ​യാ​ണ് പ​ണി​മു​ട​ക്കി​ൽ ജി​ല്ല വ​ല​ഞ്ഞ​ത്. വി​വി​ധ ഡി​പ്പോ​ക​ളി​ൽനി​ന്നു നാ​മ​മാ​ത്രം ബ​സു​ക​ൾ മാ​ത്ര​മേ ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യു​ള്ളൂ. ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വം ന​ൽ​കു​ന്ന ടി​ഡി​എ​ഫും, ബി​എം​എ​സ് യൂ​ണി​യ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. പ​ണി മു​ട​ക്കി​യ ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ രാ​വി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ത്ത പ​ല റൂ​ട്ടു​ക​ളി​ലും കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യം. ഇ​ന്ന​ലെ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​ൽ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. മ​റ്റു ജി​ല്ല​ക​ളി​ൽനി​ന്നു​ള്ള ചു​രു​ക്കം ദീ​ർ​ഘദൂ​ര സ​ർ​വീ​സു​ക​ളും ഇ​ന്ന​ലെ ഡി​പ്പോ​ക​ളി​ലെ​ത്തി. പ​ണി മു​ട​ക്കി​ൽ കു​മ​ളി ഡി​പ്പോ​യി​ൽനി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ചു. 45 ഷെ​ഡ്യൂ​ളു​ക​ളാ​ണ് ഇ​വി​ടെ നി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വ് മൂ​ലം ഇ​വ​യി​ൽ പ​ല ഷെ​ഡ്യൂ​ളു​ക​ളും നേ​ര​ത്തെ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.
ഇ​ന്ന​ലെ മ​റ്റ് ഡി​പ്പോ​ക​ളി​ൽ നി​ന്ന് ചി​ല ബ​സു​ക​ൾ കു​മ​ളി​യി​ലെ​ത്തി മ​ട​ങ്ങി. കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ളാ​ണ് കു​മ​ളി​യി​ലെ​ത്തി മ​ട​ങ്ങി​യ​ത്.
ക​ട്ട​പ്പ​ന ഡി​പ്പോ​യി​ൽ നി​ന്നു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും ഇ​ന്ന​ലെ ന​ട​ന്നി​ല്ല. ക​ട്ട​പ്പ​ന​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ളു​ടെ 26 ആ​യി ചു​രു​ങ്ങി​യി​രു​ന്നു. ആ​കെ​യു​ള്ള 59 ക​ണ്ട​ക്‌ടർ​മാ​രി​ൽ 42 പേ​ർ സ്ഥ​ലം​മാ​റി ക​ഴി​ഞ്ഞ ദി​വ​സം പോ​യി​രു​ന്നു. പ​ക​രം ആ​ളെ​ത്താ​ത്ത​തി​നാ​ൽ ശ​നി​യാ​ഴ്ച മു​ത​ൽ 15 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. അ​തി​നാ​ൽ ക​ണ്ട​ക്‌ടർ​മാ​ർ എ​ത്താ​ൻ വൈ​കി​യാ​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.
തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ നി​ന്ന് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന 33 സ​ർ​വീ​സു​ക​ളി​ൽ 32 സ​ർ​വീ​സു​ക​ളും ഇ​ന്ന​ലെ മു​ട​ങ്ങി. രാ​വി​ലെ ഏ​ഴി​ന് കോ​ട്ട​യ​ത്തേ​ക്കു​ള്ള ട്രി​പ്പ് മാ​ത്ര​മാ​ണ് പോ​യ​ത്. ഡി​പ്പോ​യി​ൽ നി​ന്നു​ള്ള സൂ​പ്പ​ർ​ഫാ​സ്റ്റ്, ഫാ​സ്റ്റ്, ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളെ​ല്ലാം മു​ട​ങ്ങി. മൂ​ല​മ​റ്റം ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​ല്ല. മൂ​ന്നാ​ർ ഡി​പ്പോ​യി​ൽനി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് ഒ​രു സ​ർ​വീ​സ് ന​ട​ത്തി. ബാ​ക്കി 28 സ​ർ​വീ​സു​ക​ളും മു​ട​ങ്ങി.​ നെ​ടു​ങ്ക​ണ്ടം കെഎ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ നി​ന്നും മൂ​ന്ന് സ​ർ​വീ​സു​ക​ളാ​ണ് ന​ട​ന്ന​ത്.
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ദീ​ർ​ഘദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന​തു നെ​ടു​ങ്ക​ണ്ടം ഓ​പ്പറേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ നി​ന്നാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​ട്ട് സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് നെ​ടു​ങ്ക​ണ്ട​ത്തു നി​ന്ന് ന​ട​ത്തു​ന്ന​ത്.