‘സാ​ന്ത്വ​നസ്പ​ർ​ശം’ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​നു​ക​രി​ക്ക​ലെ​ന്ന്
Tuesday, February 23, 2021 10:29 PM IST
തൊ​ടു​പു​ഴ: ഇ​ട​തുസ​ർ​ക്കാ​ർ ന​ട​ത്തു​ന്ന സാ​ന്ത്വ​ന സ്പ​ർ​ശം പ​രി​പാ​ടി മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​ക​രി​ക്ക​ലാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ.
ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യെ ആ​ക്ര​മി​ച്ച​വ​രാ​ണ് ഇ​ന്ന് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ ചെ​യ്യ​ണ്ട ജോ​ലി മു​ഖ്യ​മ​ന്ത്രി എ​ന്തി​നു ചെ​യ്യ​ണം എ​ന്നാ​യി​രു​ന്നു അ​ന്ന് ആ​ക്ഷേ​പം. ജ​ന​ങ്ങ​ൾ​ക്ക് ന​ല്കി​യ ചെ​റി​യ സ​ഹാ​യ​ങ്ങ​ളെ വ​ൻ​ധൂ​ർ​ത്താ​യി പ്ര​ച​രി​പ്പി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് ഈ ​പ​രി​പാ​ടി​കൊ​ണ്ട് ആ​ശ്വാ​സ​വും പ്ര​യോ​ജ​ന​വും കി​ട്ടി​യെ​ന്നു തി​രി​ച്ച​റി​ഞ്ഞ സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ പ​ഴ​യ​തെ​ല്ലാം വി​ഴു​ങ്ങി​യാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ലം​ഘി​ച്ച് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ന്ത്രി​മാ​ർ​ക്ക് വ​രെ കോ​വി​ഡ് ബാ​ധി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഒ​രി​ട​ത്തും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.
ഉ​മ്മ​ൻ​ ചാ​ണ്ടി നാ​ലു ത​വ​ണ ന​ട​ത്തി​യ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ മൊ​ത്തം 11,87,600 പേ​രെ​യാ​ണ് നേ​രി​ൽ ക​ണ്ട​ത്. ചി​കി​ത്സാസ​ഹാ​യ​ങ്ങ​ൾ മാ​ത്രം ന​ൽ​കി പ്ര​ഹ​സ​ന​മാ​ക്കി മാ​റ്റു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തെ​ന്നും ക​ല്ലാ​ർ കു​റ്റ​പ്പെ​ടു​ത്തി.